TRENDING:

വടിവേലു, ഫഹദ്, കീര്‍ത്തി, ഉദയ്നിധി ; മാരി സെല്‍വരാജിന്‍റെ 'മാമന്നന്‍' ജൂൺ 29ന് തിയേറ്ററുകളില്‍; ട്രെയിലര്‍ പുറത്ത്

Last Updated:

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ‘മാമന്നന്‍’ ട്രെയിലര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂൺ 29ന് തിയേറ്ററുകളിലെത്തും. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍.
advertisement

ഹാസ്യവേഷങ്ങളില്‍ മാത്രം പ്രേക്ഷകര്‍ കണ്ടുശീലിച്ച വടിവേലുവിന്‍റെ കരിയറിലെ സുപ്രധാന കഥാപാത്രമായിരിക്കും മാമന്നിലേത്. ഒപ്പം ഫഹദ് ഫാസിലിന്‍റെയും ഉദയ് നിധി സ്റ്റാലിന്‍റെയും കീര്‍ത്തി സുരേഷിന്‍റെയും ശ്രദ്ധേയമായ പ്രകടനം സിനിമയിലുടനീളം ഉണ്ടാകുമെന്ന സൂചനയാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്നത്. തമിഴ്നാട്ടിലെ ജാതി രാഷ്ട്രീയം പ്രമേയമാക്കിയ തന്‍റെ മുന്‍ സിനിമകളോട് ചേര്‍ത്തുവെക്കാവുന്ന കഥാപശ്ചാത്തലമാണ് മാരിസെല്‍വരാജ് മാമന്നിലും സ്വീകരിച്ചിരിക്കുന്നു എന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

ഓസ്കാർ ജേതാവ് എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഉദയ് നിധി സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ പുറത്തുവിട്ട മാമന്നനിലെ ലിറിക്കൽ വിഡിയോകൾക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.സോണി മ്യൂസിക് ആണ് മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് .ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്.  തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രി കൂടിയായ   ഉദയനിധി മാമന്നന് ശേഷം നടന്‍ എന്ന നിലയിലുള്ള തന്റെ സിനിമ ജീവിതത്തിന് ഇടവേള  പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. കേരളത്തിൽ ആർ, ആർ, ആർ, വിക്രം , ഡോൺ , വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ മാസ്റ്റർ ക്ലാസ് സിനിമകൾ വിതരണം ചെയ്ത എച്ച്‌ ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്‌. പി ആർ ഓ പ്രതീഷ് ശേഖർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
വടിവേലു, ഫഹദ്, കീര്‍ത്തി, ഉദയ്നിധി ; മാരി സെല്‍വരാജിന്‍റെ 'മാമന്നന്‍' ജൂൺ 29ന് തിയേറ്ററുകളില്‍; ട്രെയിലര്‍ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories