മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.
'നിങ്ങളെ ചിരിപ്പിക്കാനും ചിരിപ്പിക്കാനും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സിനിമയാകും ഇതെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമുക്കെല്ലാവർക്കും സന്തോഷകരമായ ഒരു സിനിമ ലഭിച്ച സമയമാണിതെന്ന് ഞാൻ ഊഹിക്കുന്നു. ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
advertisement
Also Read- 'ലൂസിഫർ എന്ന പേരിന് എന്താ കുഴപ്പം?' മകന്റെ പേരുദോഷം മാറ്റാൻ അപ്പനും അമ്മയും കോടതി കയറി
“ബ്രോ ഡാഡി” എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കും. പശ്ചാത്തലസംഗീത് എം ആർ രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്. വാവാ നജുമുദ്ദീൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കൽ പ്രൊഡക്ഷൻ കൺട്രോളറുമായിരിക്കും. മനോഹരൻ പയ്യന്നൂർ ഫിനാൻസ് കൺട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയർ ആണ് നിർവ്വഹിക്കുക.
മോഹന്‍ലാല്‍ എന്ന സൂപ്പർ താരത്തിന്റെ ആരാധകര്‍ ആഘോഷമാക്കിയ ലൂസിഫര്‍ എന്ന സിനിമ തീയറ്ററുകളിൽ എത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷങ്ങൾ തികയുകയാണ്. മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് കയറിയ സിനിമ കൂടിയായിരുന്നു ലൂസിഫർ. കേവലം 21 ദിവസം കൊണ്ടായിരുന്നു ചിത്രം 150 കോടി ക്ലബ്ബിലേക്ക് എത്തിയത്.
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി രണ്ടാമത് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ ആയിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലൂസിഫറിന്‍റെ രണ്ടാം ഭാഗമെന്ന നിലയിൽ ഈ പ്രഖ്യാപനം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങൾ തകൃതിയായി മുന്നേറുന്നതിന്റെ ഓരോ ഘട്ടവും പൃഥ്വി ആരാധകരുമായി പങ്കുവെച്ചിരുന്നു. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളുണ്ടാകുമെന്നും ഇതൊരു സീരീസ് ആയാണ് ഒരുക്കുന്നതെന്നും അടക്കള്ള വിവിധ സൂചനകൾ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ തുറന്ന് പറഞ്ഞിരുന്നു.