ലൂസിഫർ എന്ന പേരിന് എന്താണ് കുഴപ്പം? പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച കിടിലൻ സിനിമയാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, അങ്ങ് ഇംഗ്ലണ്ടിൽ ഈ പേരിന് വേണ്ടി ഉണ്ടായ ബഹളങ്ങൾ ചെറുതല്ല.
സംഭവം ഇങ്ങനെ, ഡാൻ, മാൻഡി ഷെൽഡൺ ദമ്പതികൾക്ക് ഒരു ആൺ കുഞ്ഞ് പിറന്നു. കുഞ്ഞിന് ലൂസിഫർ എന്ന് പേര് നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചു. ലോക്ക്ഡൗൺ കാരണം കുഞ്ഞിന്റെ പേര് ഔദ്യോഗികമായി രജസിറ്റർ ചെയ്യുന്നത് നീണ്ടെങ്കിലും ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ ഇരുവരും അധികൃതരെ സമീപിച്ചു.
ലൂസിഫർ ഷെൽഡൺ എന്നായിരുന്നു കുഞ്ഞിന്റെ പേരായി ഇവർ കണ്ടെത്തിയത്. പേര് കേട്ടതോടെ അധികൃതരുടെ നെറ്റി ചുളിഞ്ഞു. വേറെ ഒരു പേരും കിട്ടിയില്ലേ എന്നായിരുന്നു രജിസ്ട്രാറുടെ ഭാവം.
ക്രിസ്ത്യൻ വിശ്വാസപ്രകാരം പിശാച് എന്നു വിളിക്കപ്പെടുന്ന സാത്താൻ ഉത്ഭവ രൂപമാണ് ലൂസിഫർ. ഈ പേര് തന്നെ വേണോ മകന് നൽകാൻ എന്നായിരുന്നു രജിസ്ട്രാറുടെ ചോദ്യം.
ഭാവിയിൽ ഈ പേര് മൂലം കുഞ്ഞ് നേരിടേണ്ടി വരാവുന്ന പ്രശ്നങ്ങളെ കുറിച്ച് രക്ഷിതാക്കളോട് രജിസ്ട്രാർ വാചാലയായി. മകന് ഭാവിയിൽ ജോലി ലഭിക്കില്ലെന്നും ഈ പേരുള്ള മകനെ പഠിപ്പിക്കാൻ അധ്യാപകർ തയ്യാറാകില്ലെന്നും വരെ രജിസ്ട്രാർ പറഞ്ഞതായി രക്ഷിതാക്കൾ പറയുന്നു.
TRENDING:ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈറ്റ്ഹൗസ്[NEWS]Covid 19 | പൊലീസിന് കൂടുതൽ അധികാരം; നിയന്ത്രണങ്ങൾ കർശനമാക്കുന്നു[NEWS]'ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണം; 55 വയസാക്കണം പ്രായപരിധി'; സജി ചെറിയാൻ എം.എൽ.എ[NEWS]
എങ്കിലും പിന്നോട്ടു പോകാൻ മാൻഡിയും ഡാനും തയ്യാറായിരുന്നില്ല. മകന് പേരിടുന്നെങ്കിൽ അത് ലൂസിഫർ എന്ന് തന്നെയാകുമെന്ന് ഉറച്ച തീരുമാനത്തിലായിരുന്നു ഇരുവരും. തങ്ങൾ വിശ്വാസികളല്ലെന്നും ലൂസിഫർ എന്ന പേരിന്റെ അർത്ഥം പ്രകാശം കൊണ്ടുവരുന്നവൻ എന്നാണെന്നുമൊക്കെ അവർ വാദിച്ചു. ഗ്രീക്ക് ഭാഷയിൽ പ്രഭാതം എന്നാണ് ഈ പേരിന്റെ അർത്ഥം. എന്നാൽ എന്തുവന്നാലും ഈ പേര് രജിസ്റ്റർ ചെയ്യില്ലെന്ന നിലപാടിൽ രജിസ്ട്രാറും ഉറച്ചു നിന്നു. രക്ഷിതാക്കൾക്ക് വേണമെങ്കിൽ മകനെ ലൂസിഫർ എന്ന് വീട്ടിൽ വിളിക്കാമെന്നും ഔദ്യോഗികമായി മറ്റെന്തെങ്കിലും പേര് നൽകണമെന്നുമായിരുന്നു അവരുടെ ആവശ്യം.
ഇതോടെ പേരിന് വേണ്ടി പരാതി നൽകാൻ മാൻഡിയും ഡാനും തീരുമാനിച്ചു. അപൂർവവും മനോഹരവുമായ പേര് സ്വന്തം മകന് നൽകുന്നതിനെ എതിർത്ത രജിസ്ട്രാർക്കെതിരെ പരാതി നൽകി.
പരാതിയിൽ ഒടുവിൽ വിജയം മാൻഡിക്കും ഡാനും തന്നെ. മകന് അവർക്ക് ഇഷ്ടമുള്ള പേര് നൽകാൻ തീർപ്പായി. ലൂസിഫർ എന്ന പേര് തന്നെ കുട്ടിക്ക് നൽകാമെന്ന് കോടതി തീർപ്പാക്കി.
ലൂസിഫർ എന്ന പേരിന് നെഗറ്റീവ് അർത്ഥമാണെന്നും ഈ പേര് മൂലം ഭാവിയിൽ കുട്ടിക്ക് നേരിടേണ്ടി വന്നേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചാണ് പറയാൻ ശ്രമിച്ചത് എന്നുമായിരുന്നു രജിസ്ട്രാറുടെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.