TRENDING:

ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍; 72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു

Last Updated:

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയെന്ന റെക്കോഡ‍ും പ്രിയയ്ക്കായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരൊറ്റ സിനിമയിലെ ഗാനരംഗത്തിലൂടെ പ്രിയതാരമായി മാറിയ പ്രിയ വാര്യർ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു. 72 ലക്ഷം പേർ പിന്തുടരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് പ്രിയ നീക്കം ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ റെക്കോഡ് സ്വന്തമാക്കിയ മലയാളി താരം കൂടിയാണ് പ്രിയ പ്രകാശ് വാര്യര്‍.
advertisement

ഒരു ചെറിയ ബ്രേക്ക് എടുത്തതാണെന്നും താൽക്കാലികമായി അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്താണെന്നുമാണ് പ്രിയ വ്യക്തമാക്കിയിരിക്കുന്നത്. ഉടൻ തിരിച്ചു വരുമെന്നും താരം പറയുന്നു.

2019ല്‍ റിലീസ് ചെയ്ത ഒമര്‍ ലുലുവിന്റെ 'ഒരു അഡാറ് ലവ്' എന്ന സിനിമയിലെ ഗാനരംഗത്തിലൂടെയാണ് പ്രിയ താരമായത്. ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് പ്രിയ സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയെന്ന റെക്കോഡ‍ും പ്രിയയ്ക്കായിരുന്നു.  അടുത്തിടെ തന്റെ ചില ടിക്ക് ടോക്ക് വിഡിയോകള്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

advertisement

You may also like:മദ്യ വിതരണത്തിനുള്ള ആപ്പ് രണ്ടു ദിവസത്തിനകം; തയാറാക്കുന്നത് സ്റ്റാർട്ടപ്പ് കമ്പനിയായ 'ഫെയർ കോ‍ഡ്' [NEWS]ലോക്ക് ഡൗണ്‍ കാലത്ത് എ.എ റഹീം അടുക്കളയിൽ; ഡി.വൈ.എഫ്.ഐക്ക് പാചക പുസ്തകം അയച്ച് യൂത്ത് കോൺഗ്രസ് [NEWS]മന്ത്രി എ.സി മൊയ്തീന് ക്വാറന്റീൻ ഇല്ല; ഈ മാസം 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് മെഡിക്കല്‍ ബോര്‍ഡ് [NEWS]

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍; 72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories