തൃശൂര്‍: മന്ത്രി എ.സി. മൊയ്തീന്‍ ഈ മാസം 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ നിർദ്ദേശം. അതേസമയം മന്ത്രിക്ക് ഹോം ക്വാറന്റീന്‍ വേണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് നിർദ്ദേശിച്ചു. മന്ത്രി കോവിഡ് രോഗികളുമായി ഇടപഴകിയെന്നും ക്വാറന്റീൻ ചെയ്യണമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു.
You may also like: കൂട്ടംകൂടി നിന്ന് മാസ്ക് വിതരണം ചെയ്തു; റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസെടുത്തു [NEWS]ലോക്ക് ഡൗണ്‍ കാലത്ത് എ.എ റഹീം അടുക്കളയിൽ; ഡി.വൈ.എഫ്.ഐക്ക് പാചക പുസ്തകം അയച്ച് യൂത്ത് കോൺഗ്രസ് [NEWS]'അദൃശ്യ ശത്രുവിനെ ഒരുമിച്ച് കീഴടക്കും'; മഹാമാരിയുടെ ഈ കാലത്ത് നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്നുവെന്ന് ട്രംപ് [NEWS]മന്ത്രി അത്യാവശ്യയാത്രകള്‍ മാത്രം നടത്തിയാൽ മതിയെന്നും മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.
തൃശൂരില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രി അടുത്ത് ഇടപഴകിയെന്നു കാട്ടി തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. മന്ത്രി പ്രവാസികളുമായി സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
Published by: Aneesh Anirudhan
First published: May 16, 2020, 19:20 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.