തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ഓൺലൈൻ ആപ്ലിക്കേഷൻ രണ്ടുദിവസത്തിനുള്ളിൽ തയാറാകും. എറണാകുളം ആസ്ഥാനമായുള്ള ഫെയർ കോഡ് എന്ന കമ്പനിക്കാണ് കരാർ. ഇതിനിടെ ഓൺലൈൻ മദ്യവിതരണത്തിന് സന്നദ്ധത അറിയിക്കാൻ ആവശ്യപ്പെട്ട് ബാർ ഉടമകൾക്ക് ബെവ്കോ കത്ത് നൽകിയിട്ടുണ്ട്.
വെർച്വൽ ക്യൂവുമായി സഹകരിക്കാൻ സന്നദ്ധത അറിയിക്കാൻ ആവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ എംഡിയാണ് ബാർ ഉടമകൾക്ക് കത്ത് നൽകിയത്. ബിയർ-വൈൻ പാർലറുകളും സന്നദ്ധത അറിയിക്കണം. ബാറുകളിലൂടെയും ബിയർ-വൈൻ പാർലറുകളിലൂടേയുമുള്ള പാഴ്സൽ വില്പന പരിമിതകാലത്തേക്കു മാത്രമാണെന്നും ബെവ്കോ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച മുതൽ മദ്യശാലകൾ തുറക്കാനായിരുന്നു സർക്കാരിന്റെ ആലോചന. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതു രണ്ടു ദിവസം കൂടി വൈകിയേക്കും. മദ്യശാലകൾ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്.
301 ഷോപ്പുകളാണ് ബെവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായുള്ളത്. കൂടാതെ 598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ഒരു ദിവസം ശരാശരി ഏഴു ലക്ഷം പേരാണ് ബെവ്കോ ഷോപ്പുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 10.5 ലക്ഷംവരെയാകും. ബെവ്കോ ഷോപ്പുകളിലെ തിരക്കൊഴിവാക്കാൻ ബാറുകളിലെ കൗണ്ടറുകളിലൂടെ പാഴ്സലായി മദ്യം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടത്തിൽ ഭേദഗതിയും വരുത്തി.മ
ദ്യം വാങ്ങാനുള്ള ഇ-ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകും. ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ സ്കാൻ ചെയ്തശേൽമാണ് മദ്യ വിതരണം. പണവും അവിടെ അടയ്ക്കണം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.