സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാവ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ശ്രീനാഥ് ഭാസി അഭിനയിച്ച നമുക്ക് കോടതിയിൽ കാണാം എന്ന സിനിമയുടെ നിർമ്മാതാവ് ഹസീബ് മലബാർ ആണ് ശ്രീനാഥിനെതിരെ ആരോപണവുമായി എത്തിയത്.
ALSO READ: "ഷൈനിൽ നിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമവുമുണ്ടായി:" വിൻസി അലോഷ്യസ്‍
കോഴിക്കോട് സെറ്റിൽവെച്ച ശ്രീനാഥ് ഭാസി നിരന്തരം കഞ്ചാവ് ആവശ്യപ്പെടുമായിരുന്നു എന്ന് ഹസീബ് പറയുന്നു. ലഹരി എത്തിച്ചു നൽകാത്തതിന്റെ പേരിൽ 58 ദിവസം നടൻ സെറ്റിൽ എത്തിയില്ല. നടൻ സ്ഥിരമായി എത്താത്തതിനാൽ ഷൂട്ടിങ്ങും ഡബ്ബിങ് അടക്കം നീണ്ടു പോയിട്ടുണ്ട്. ശ്രീനാഥ് വലിയ രീതിയിൽ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ഹസീബ് പറയുന്നു.
advertisement
ഇനി കോടതിയിൽ കാണാം എന്ന മുന്നറിയിപ്പും ശ്രീനാഥ് ഭാസിക്ക് ഹസീബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നുണ്ട്. ശ്രീനാഥ് ഭാസിക്കെതിരേ ഉയർന്ന ലഹരി കേസുകൾക്കൊപ്പം നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ കൂടി എത്തിയത് ശ്രീനാഥ് ഭാസിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.