Vincy Aloshious: "ഷൈനിൽ നിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമവുമുണ്ടായി:" വിൻസി അലോഷ്യസ്‍

Last Updated:

ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മോശമായ അനുഭവം ഉണ്ടായെന്നും വിൻസി അലോഷ്യസ്‍

News18
News18
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്‍. ഷൈനിൽ നിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമവുമുണ്ടായെന്ന് വിൻസി വെളിപ്പെടുത്തി. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മോശമായ അനുഭവം ഉണ്ടായെന്നും വെർബൽ ഹരാസ്മെന്റ് ആണ് ഉണ്ടായതെന്നും വിൻസി പറഞ്ഞു. സിനിമാ സെറ്റിൽ ലഹരി ഉപോയോ​ഗിച്ചതിനെതിരെ വിൻസി ഇതിനോടകം പരാതി നൽകിയിട്ടുണ്ട്.
ALSO READ:'ആ നടൻ ഷൈൻ ടോം ചാക്കോ'; വിൻസി അലോഷ്യസ് പരാതി നൽകി
ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കുമാണ് നടി പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് വിൻസി ആരോപിച്ചിരുന്നു. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു ഷൈനിന്റെ മൊശം പെരുമാറ്റമെന്ന് വിൻസി പരാതിയിൽ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി ദിവസങ്ങൾക്ക് മുമ്പ് നിലപാട് വ്യക്തമാക്കിയിരുന്നു.
advertisement
(Summary: Vincy Aloshious says that actor Shine Tom Chacko attempted to sexually assault. Vinci also revealed that junior artists had a bad experience with him and that it was verbal harassment.)
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Vincy Aloshious: "ഷൈനിൽ നിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമവുമുണ്ടായി:" വിൻസി അലോഷ്യസ്‍
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement