TRENDING:

ഓരോ മുറികളിൽ നിന്നായി പുറത്തേക്കിറങ്ങുന്ന രജനീകാന്തും കമൽ ഹാസനും; പുത്തൻ സിനിമയുടെ പ്രോമോ വീഡിയോ

Last Updated:

യാര് ഹീറോ! എന്ന ഡയലോഗ് ആണ് വീഡിയോയിലെ ഹൈലൈറ്റ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പലരും രഹസ്യമായി പറഞ്ഞ ആ വാർത്ത ഇനി പരസ്യം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആ വാർത്ത ഔദ്യോഗികമായി പുറത്ത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയങ്ങളായ സൂപ്പർസ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും നീണ്ട 47 വർഷങ്ങൾക്ക് ശേഷം ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. 'KHxRK' എന്ന് താൽക്കാലികമായി അറിയപ്പെടുന്ന ചിത്രം റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ വരവറിയിച്ച് കിടിലൻ പ്രൊമോ വീഡിയോയും പുറത്തിറങ്ങി. യാര് ഹീറോ! എന്ന ഡയലോഗ് ആണ് വീഡിയോയിലെ ഹൈലൈറ്റ്.
KHxRK
KHxRK
advertisement

1970-കളിൽ ഒട്ടനവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരും. 1979-ൽ പുറത്തിറങ്ങിയ 'അലാവുദ്ദീനും അത്ഭുതവിളക്കും' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി മുഴുനീള വേഷങ്ങളിൽ ഒന്നിച്ചെത്തിയത്. ഏകദേശം അരനൂറ്റാണ്ടിന് ശേഷമുള്ള ഈ തിരിച്ചുവരവ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

രജനീകാന്തിനെ നായകനാക്കി ഒരുക്കിയ 'ജയിലർ' എന്ന മെഗാ ഹിറ്റിന് ശേഷം നെൽസൺ ദിലീപ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിലെ മുൻനിര സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഇതോടെ 'ജയിലർ' ടീമും കമൽഹാസനും ഒന്നിക്കുമ്പോൾ വലിയൊരു സിനിമാ വിരുന്ന് തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

advertisement

"രജനീകാന്ത് സാറിനെയും കമൽഹാസൻ സാറിനെയും ഈ ചിത്രത്തിനായി ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചത് റെഡ് ജയന്‍റ് മൂവീസിനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. 47 വർഷങ്ങൾക്ക് ശേഷമുള്ള ഈ പുനഃസമാഗമത്തിന് വേദിയൊരുക്കാൻ സാധിച്ചതിൽ ഞങ്ങൾ അതീവ കൃതാർത്ഥരും അഭിമാനമുള്ളവരുമാണ്. ഇന്ത്യൻ സിനിമയിലെ വൈകാരികവും ചരിത്രപരവുമായ ഈ നിമിഷത്തെ ഏറ്റവും മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," എന്ന് റെഡ് ജയന്‍റ് നിർമ്മാണ കമ്പനി പ്രതിനിധികള്‍ പ്രതികരിച്ചു. സിനിമയുടെ കൂടുതൽ വിവരങ്ങളും ഔദ്യോഗിക നാമവും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ.: ആതിര ദിൽജിത്ത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The news that many have been secretly telling is now public. The biggest news in the history of Indian cinema is officially out. Superstar Rajinikanth and superstar Kamal Haasan, the wonders of the South Indian cinema world, are coming together for a film after a long 47 years. The film, tentatively known as 'KHxRK', is being produced under the banner of Red Giant Movies. A great promo video has also been released to announce the film's arrival. The highlight of the video is the dialogue 'Yaar Hero!'

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഓരോ മുറികളിൽ നിന്നായി പുറത്തേക്കിറങ്ങുന്ന രജനീകാന്തും കമൽ ഹാസനും; പുത്തൻ സിനിമയുടെ പ്രോമോ വീഡിയോ
Open in App
Home
Video
Impact Shorts
Web Stories