പന്തളം കുരമ്പാല കാർത്തികയിൽ രാധാകൃഷ്ണ കുറുപ്പിന്റെയും മുൻ പന്തളം ഗ്രാമപ്പഞ്ചായത്തംഗം രമ ആർ.കുറുപ്പിന്റെയും മകനായ രാകേഷ് കൃഷ്ണനെ ജന്മനാ ബാധിച്ചതാണ് സെറിബ്രൽ പാൾസി. എന്നാൽ തന്റെ നിശ്ചയദാർഢ്യം കൊണ്ട് രോഗത്തെ തോൽപ്പിച്ചാണ് രാകേഷ് ആദ്യ ചിത്രം ഒരുക്കിയത്. മലയാളത്തിലെ മുൻനിര അഭിനേതാക്കൾ നാഗയിൽ വേഷമിടുന്നുണ്ട്. ആദ്യ ചിത്രത്തെ അപേക്ഷിച്ച് വലിയ കാൻവാസിലും ബജറ്റിലുമാണ് നാഗ ചിത്രീകരിക്കുന്നത്.
ബ്ലൂം ഇന്റർനാഷ്ണലിന്റെ മൂന്നാമത്തെ ചിത്രമാണ് നാഗ. അരുൺ ചന്ദ്രേശേഖരനാണ് എക്സികുട്ടീവ് പ്രൊഡൻസർ. ഛായാഗ്രഹണം- വിപിൻ പി.വി., ബിബിൻ അശോകാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.
advertisement
എഡിറ്റർ- ബിൻജു ബാബു, ഗാനരചന- വിജയലക്ഷ്മി ബാലസുബ്രഹ്മണി, അസോസിയേറ്റ് ഡയറക്ടർ- ഷിബു ഗംഗാധരൻ, പ്രൊഡക്ഷൻ കൺട്രോളർ- എ.ഡി. ശ്രീകുമാർ, പ്രൊജക്ട് ഡിസൈനർ- സുജിത്ത്, പ്രൊഡക്ഷൻ മാനേജർ- ബിനു തോമ, പി.ആർ.ഒ.- സതീഷ് എരിയാളത്ത്.
Summary: Director Rakesh Krishnan Kurambala is coming with his second film. Produced by Venu Gopalakrishnan under the banner of Bloom International and written and directed by Rakesh, the new film is titled 'Naga'. 'Naga' is a thriller drama set in the backdrop of the forest. Rakesh Krishnan was born with cerebral palsy. Leading Malayalam actors are playing roles in Naga. Naga is being shot on a bigger canvas and budget than the first film
