ഈ ചിത്രത്തിലെ അവസാന ഷോട്ട് എടുത്ത വേളയിൽ നെടുമുടി വേണുവിൽ നിന്നും ലഭിച്ച ഉപദേശം ഓർത്തെടുത്ത് ഫേസ്ബുക്ക് കുറിപ്പുമായി എത്തുകയാണ് സംവിധായകൻ. പോസ്റ്റ് ചുവടെ വായിക്കാം:
"പാസഞ്ചർലെ അവസാന ഷോട്ട് എടുക്കുമ്പോൾ വേണുവേട്ടൻ പറഞ്ഞു. ഇതിൽ ഡയലോഗ് വേണ്ട, ഒരു പ്രാർത്ഥന മാത്രം മതി. അർജ്ജുനൻ സാക്ഷിയിൽ ഇതേ പോലെ ഒരു ചിരി ഉണ്ട്. സു സു സുധി വാത്മീകത്തിലെ ചില രസങ്ങൾ വേണുവേട്ടൻ പറഞ്ഞതാണ്. date clash ഇല്ലായിരുന്നെങ്കിൽ അതിലെ ഒരു പ്രധാന വേഷവും ചെയ്യണ്ടത് അദ്ദേഹം തന്നെ.
advertisement
ആരൊക്കെ പോയാലും ഒരു കടല് പോലെ സിനിമ തുടർന്ന് കൊണ്ടിരിക്കും എന്നൊക്കെ പറയാമെങ്കിലും ഒരു പ്രാർത്ഥന കൊണ്ടും ചിരി കൊണ്ടും ജീവിതത്തെ ആഴത്തിൽ അറിഞ്ഞ തമാശ കൊണ്ടും ഇതിലൂടെ സഞ്ചരിക്കാൻ ഇത് പോലെ ഉള്ള നടന്മാർ നമുക്കിനി ഉണ്ടാവുമോ?"
Also read: 'സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുകയാണ്': സത്യൻ അന്തിക്കാട്
സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുകയാണ്.
മനസ്സാകെ ഒരു ശൂന്യത നിറയുന്നു.
ഇത്ര ചെറിയ കാലയളവാണോ ജീവിതം എന്ന് തോന്നിപ്പോകുന്നു..
കഥകൾ കേട്ട്, കുസൃതികളിൽ രസിച്ച്, കുറുമ്പുകളിൽ ചിരിച്ച് മതിയായിട്ടില്ല.
ദിവസങ്ങൾക്കു മുമ്പ് വരെ കേട്ട സ്വരം കാതിൽ മായാതെ നിൽക്കുന്നു.
അതിരു കാക്കാൻ ഇനി മലകളില്ല.
വിട പറയാനാവുന്നില്ല വേണു..'
Also read: 'നഷ്ടം എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല എന്റെ പ്രിയപ്പെട്ട വേണുച്ചേട്ടന്റെ വിയോഗം ' പ്രിയദര്‍ശന്‍
നഷ്ടം എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല എന്റെ പ്രിയപ്പെട്ട വേണുച്ചേട്ടന്റെ വിയോഗം. നാടകത്തില്‍ നിന്ന് വന്ന്, നാടകീയത ഒട്ടും ഇല്ലാതെ, കഥാപാത്രങ്ങളെ ജീവിതത്തില്‍ നിന്ന് നേരിട്ട് തിരശ്ശീലയിലേക്കെത്തിച്ച മഹാത്ഭുതം എന്ന് മാത്രമേ വേണുച്ചേട്ടനെ വിശേഷിപ്പിക്കാനാവൂ. എന്റെ മനസ്സില്‍ രൂപപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അസൂയാവഹമായ ഭാവപ്പകര്‍ച്ച നല്‍കിയ വേണുച്ചേട്ടനുമായി, സിനിമയ്ക്ക് പുറത്തായിരുന്നു കൂടുതല്‍ അടുപ്പം. ജേഷ്ഠതുല്യനെന്നോ, ആത്മസുഹൃത്തെന്നോ ഒക്കെ വിളിക്കാവുന്ന ബന്ധം. ഒരു പുഞ്ചിരിയില്‍ ഇത്ര മാത്രം സ്‌നേഹം നിറയ്ക്കാന്‍ കഴിയുന്ന വേറൊരാളില്ല എന്ന് പലതവണ തോന്നിയിട്ടുണ്ട്. വേദനയോടെ വേണുച്ചേട്ടന് വിട.
Summary: Director Ranjith Sankar pens a heartful note on Nedumudi Venu
