എന്നാൽ ഇപ്പോൾ മര്‍ഫിയുടെ വെളിപ്പെടുത്തല്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.സിനിമാ നിരൂപക സുചാരിത ത്യാഗിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭഗവദ് ഗീത തനിക്ക് പ്രചോദമായ കാര്യം മര്‍ഫി വെളിപ്പെടുത്തിയത്. ഓപ്പണ്‍ഹൈമറിന്റെ ഭഗവദ് ഗീതയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
Bhagavad Gita | ഗുജറാത്തിലെ സ്കൂളുകളില്‍ ‘ഭഗവദ് ഗീത’ പാഠ്യവിഷയമാക്കുന്നു; 6 മുതല്‍ 12 വരെ ക്ലാസുകളിൽ
സിനിമയ്ക്ക് വേണ്ടിയിലുള്ള തയ്യാറെടുപ്പില്‍ ഞാനും ഭഗവദ് ഗീത വായിച്ചിരുന്നു. അത് വളരെ മനോഹരമായ ഒരു പുസ്തകമായിരുന്നു. വളരെയധികം പ്രചോദനം നൽകുന്നതാണ്. ഭഗവദ് ഗീത ഓപ്പൺ ഹൈമറിന് ഒരു ആശ്വാസമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. അത്തരമൊന്ന് അദ്ദേഹത്തിന് ആവശ്യമായിരുന്നു. ഭഗവദ് ഗീത ജീവിതകാലം മുഴുവന്‍ ആ സമാധാനം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടാകണം, മർഫി പറഞ്ഞു. ഈ ഭാഗം ഉള്‍പ്പെടുന്ന വീഡിയോ സുചാരിത ത്യാഗി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഭഗവദ് ഗീതയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനായോ എന്ന ചോദ്യത്തിന് ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍ അത് മനോഹരമാണെന്നും മര്‍ഫി പറഞ്ഞു.
advertisement
രണ്ടാം ലോകമഹായുദ്ധ കാലത്ത് ആണവായുധങ്ങള്‍ നിര്‍മിച്ച ഗവേഷണ സംരംഭമായ മന്‍ഹാട്ടന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയ ശാസ്ത്രഞ്ജനാണ് ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. മര്‍ഫിയെക്കൂടാതെ മാറ്റ് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, എമിലി ബ്ലോണ്ട്, ഫ്‌ളോറന്‍സ് പഗ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.