Bhagavad Gita | ഗുജറാത്തിലെ സ്കൂളുകളില്‍ 'ഭഗവദ് ഗീത' പാഠ്യവിഷയമാക്കുന്നു; 6 മുതല്‍ 12 വരെ ക്ലാസുകളിൽ
- Published by:Arun krishna
- news18-malayalam
Last Updated:
പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് സ്കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്
ഗുജറാത്തിലെ സ്കൂളുകളില്‍ (Gujarati Schools) ഭഗവദ് ഗീത (Bhagavad Gita) പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജിതു വഘാനി (Jitu Vaghani) അറിയിച്ചു. ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലാണ് ഭഗവദ് പഠന വിഷയമാക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് സ്കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ത്യയെ സംബന്ധിച്ച് ഭഗവദ് ഗീത ഏറെ പ്രധാനപ്പെട്ടതാണ്, ഗീതാ പഠനം കുട്ടികള്‍ക്കും ഏറെ നല്ലതാണെന്നും മന്ത്രി ജിതു വഘാനി പറഞ്ഞു. കുട്ടികള്‍ക്ക് ഉപകാരപ്രദമാകും വിധത്തില്‍ ഗീതാ ശ്ലോകങ്ങള്‍ പാഠ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടിലെ 80% സർക്കാർ സ്കൂളുകളിലും കമ്പ്യൂട്ടറുകളുണ്ട്; പക്ഷേ ഇന്റർനെറ്റുള്ളത് 18% സ്കൂളുകളിൽ മാത്രം
ചെന്നൈ: തമിഴ്‌നാട്ടിലെ (Tamil Nadu) സർക്കാർ സ്‌കൂളുകളിൽ (Government Schools) 18 ശതമാനത്തിൽ മാത്രമേ ഇന്റർനെറ്റ് (Internet) സൗകര്യങ്ങളുള്ളൂവെന്ന് യുണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+) റിപ്പോർട്ട് 2020-21 വ്യക്തമാക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ UDISE+ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
advertisement
സംസ്ഥാനത്ത് ആകെ 32.03 ശതമാനം സ്‌കൂളുകൾക്കും (സർക്കാർ, സർക്കാർ-എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ, മറ്റുള്ളവ എന്നിവ ഉൾപ്പെടെ) ഇന്റർനെറ്റ് സൗകര്യങ്ങളുണ്ട്. 75.62 ശതമാനം സ്വകാര്യ സ്‌കൂളുകളിലും ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിലും സർക്കാർ സ്‌കൂളുകളുകളിൽ വെറും 18 ശതമാനത്തിൽ മാത്രമേ ഇന്റർനെറ്റ് സൗകര്യങ്ങളുള്ളൂവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസരംഗത്ത് ഡിജിറ്റലൈസേഷൻ എന്നത് ഒരു പ്രധാന പദമായി മാറിയതിനാൽ ഈ കണക്കിന് നിലവിൽ വളരെയേറെ പ്രാധാന്യമുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന്, ഓൺലൈൻ വിദ്യാഭ്യാസത്തെ സർക്കാർ വലിയ തോതിൽ പ്രോത്സാഹിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റിലും സ്‌മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കാനും ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്‌കൂളുകൾ സജ്ജമാക്കാനും ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യാൻ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ സ്‌കൂളുകളിൽ ഇന്റർനെറ്റ് ലഭ്യത വളരെ കുറവായതിനാൽ ഈ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകാൻ വർഷങ്ങളെടുക്കും.
advertisement
എന്നാൽ ഈ റിപ്പോർട്ടിൽ അധ്യാപകർക്ക് ഭിന്നാഭിപ്രായമാണുള്ളത്. ചിലർ ഈ കണക്കുകൾ വിശ്വസിക്കുന്നില്ലെങ്കിലും മറ്റു ചിലർ ഇത് യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന കണക്കുകളാണെന്നാണ് വ്യക്തമാക്കുന്നത്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രെസ് ചെന്നൈയിലെ നാല് സർക്കാർ സ്‌കൂളുകൾ സന്ദർശിച്ചപ്പോൾ, രണ്ടെണ്ണത്തിൽ മാത്രമേ ഇന്റർനെറ്റ് കണക്ഷനുള്ളൂവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
“സർക്കാർ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് പഠന നഷ്ടം നേരിട്ടിട്ടുണ്ട്. സ്വന്തം മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിച്ചാണ് അധ്യാപകർ ക്ലാസെടുത്തത്. സംസ്ഥാനത്തെ ഒരു പ്രൈമറി സ്‌കൂളിലും ഇന്റർനെറ്റ് സൗകര്യമില്ലെന്ന്“ തമിഴ്‌നാട് ടീച്ചർ അസോസിയേഷൻ പ്രസിഡന്റ് പി.കെ. ഇളമാരൻ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2022 9:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bhagavad Gita | ഗുജറാത്തിലെ സ്കൂളുകളില്‍ 'ഭഗവദ് ഗീത' പാഠ്യവിഷയമാക്കുന്നു; 6 മുതല്‍ 12 വരെ ക്ലാസുകളിൽ