TRENDING:

1957-58 കാലത്തെ കേരളം വീണ്ടും ബിഗ് സ്‌ക്രീനിൽ; ടൊവിനോയുടെ 'പള്ളിച്ചട്ടമ്പി' ഏപ്രിൽ റിലീസ്

Last Updated:

കാഞ്ഞാർ (തൊടുപുഴ), മൂലമറ്റം, പൈനാവ്, മൈസൂർ, ചാലക്കുടി, ഒഗനക്കൽ, കുട്ടിക്കാനം എന്നിങ്ങനെ വ്യത്യസ്തമായ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
1957, 1958 കാലഘട്ടങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് 'പള്ളിച്ചട്ടമ്പി' (Pallichattambi). ടൊവിനോ തോമസിനെ നായകനാക്കി ഡിനോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ 130ഓളം ദിവസങ്ങൾ നീണ്ട ചിത്രീകരണം പൂർത്തിയായി.
പള്ളിച്ചട്ടമ്പി
പള്ളിച്ചട്ടമ്പി
advertisement

കാഞ്ഞാർ (തൊടുപുഴ), മൂലമറ്റം, പൈനാവ്, മൈസൂർ, ചാലക്കുടി, ഒഗനക്കൽ, കുട്ടിക്കാനം എന്നിങ്ങനെ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കോ പ്രൊഡ്യൂസേർസ് - തൻസീർ സലാം, മേഘ ശ്യാം. സമീപകാല മലയാള സിനിമയിൽ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ടൊവിനോ തോമസിൻ്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്.

advertisement

ഒരു മലയോര കാർഷിക ഗ്രാമത്തിലെ അധ്വാനികളായ സാധാരണക്കാരുടെ ജീവിത പോരാട്ടവും, ധാർമ്മികരോഷത്തിൻ്റെ ചെറുത്തുനിൽപ്പും, അതിനിടയിലൂടെ വികസിക്കുന്ന പ്രണയവും ചേർന്നുള്ള ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം. ഏപ്രിൽ ഒമ്പതിന് ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിലെ നായികയായ കയാദു ലോഹറിൻ്റെ പോസ്റ്റർ എത്തി.

മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ അഞ്ചു ഭാഷകളിലേയും പോസ്റ്റർ ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗോകുലം മൂവീസിൻ്റെ ബാനറിൽ വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളത്തിലെത്തിയ കയാദു പിന്നീട് ഡ്രാഗൺ എന്ന തമിഴ് ചിത്രത്തിലൂടെ ദക്ഷിണേന്ത്യയിൽ ശ്രദ്ധനേടി.

advertisement

ദുൽഖർ സൽമാൻ നായകനായ 'ഐ ആം ഗെയിം' എന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുകയാണ് കയാദു. വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുങ്കു നടൻ ശിവകുമാർ, അജയ് (കന്നഡ), ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ്. ഇ കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

advertisement

ദാദസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ. സംഗീതം- ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം - ടിജോ ടോമി, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്,

കലാസംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് -റഷീദ് അഹമ്മദ്, കോസ്റ്റ്യും - ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കിരൺ റാഫേൽ, റെനിത് രാജ്; സ്റ്റിൽസ് - റിഷ് ലാൽ ഉണ്ണികൃഷ്ണൻ,

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, ലൈൻ പ്രൊഡ്യൂസർ - അലക്സ് ഇ. കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നോബിൾ ജേക്കബ്ബ്, പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്, ജെറി വിൻസെന്റ്, പി.ആർ.ഒ.- വാഴൂർ ജോസ്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
1957-58 കാലത്തെ കേരളം വീണ്ടും ബിഗ് സ്‌ക്രീനിൽ; ടൊവിനോയുടെ 'പള്ളിച്ചട്ടമ്പി' ഏപ്രിൽ റിലീസ്
Advertisement
Open in App
Home
Video
Impact Shorts
Web Stories