മലയാള പതിപ്പിന്റെ സെൻസർ നടപടികൾ പൂർത്തിയാവുകയും U/A സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. ബഹുഭാഷാ ചിത്രമായതിനാൽ ഒരേ ദിവസം തന്നെസിനിമ റിലീസ് ചെയ്താൽ മതിയെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Also Read- Nna Thaan Case Kodu | അടിച്ചു മോനേ! കുഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കേസ് കൊട്' 50 കോടി ക്ലബ്ബിൽ
advertisement
രണ്ടകം എന്നാണ് തമിഴിലെ സിനിമയുടെ പേര്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 25 വർഷങ്ങൾക്കുശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രവുമാണ് ഇത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
എ എച്ച് കാശിഫും അരുൾ രാജും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം അരുൾ രാജ്, ഛായാഗ്രാഹണം വിജയ്, അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം, റോണക്സ് സേവ്യർ മെയ്ക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ്, പി ആർ ഒ ആതിര ദിൽജിത്ത്.
Also Read- Ottu movie | 'ഒരു മുഖം മനം തിരഞ്ഞിതാ' ചാക്കോച്ചന്റെ പ്രണയഗാനവുമായി 'ഒറ്റ്' സിനിമയിൽ നിന്നും
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം 50 കോടി ക്ലബിൽ ഇടംനേടിയതിന്റെ ആഹ്ളാദത്തിലാണ് കുഞ്ചാക്കോ ബോബന്‍. കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിച്ചത്.