Ottu movie | 'ഒരു മുഖം മനം തിരഞ്ഞിതാ' ചാക്കോച്ചന്റെ പ്രണയഗാനവുമായി 'ഒറ്റ്' സിനിമയിൽ നിന്നും

Last Updated:

Romantic number from Kunchacko Boban movie Ottu is here | സെപ്റ്റംബർ 2ന് ചിത്രം തീയേറ്ററുകളിലേക്ക്

ഒറ്റ്
ഒറ്റ്
കുഞ്ചാക്കോ ബോബനും (Kunchacko Boban) അരവിന്ദ് സ്വാമിയും (Arvind Swamy) ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിലെ (Ottu) പ്രണയഗാനം പുറത്തിറങ്ങി. വിനായക് ശശികുമാർ എഴുതിയ പ്രണയഗാനത്തിന് സംഗീതം നൽകിയത് അരുൾ രാജ്. കെ.എസ്. ഹരിശങ്കറാണ് ആലാപനം. സെപ്റ്റംബർ 2ന് ചിത്രം രണ്ട് ഭാഷകളിലും തീയേറ്ററുകളിൽ എത്തും.
ഒറ്റിന്റെ സംവിധായകൻ ടി.പി. ഫെല്ലിനിയാണ്. തമിഴിൽ 'രണ്ടകം' എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ നടൻ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ്. സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
advertisement
ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. എഡിറ്റിംഗ്- അപ്പു എൻ. ഭട്ടതിരി. സ്റ്റിൽസ്- റോഷ് കൊളത്തൂർ, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ- രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ- സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം, സഹ നിർമ്മാണം- സിനിഹോളിക്സ്, പി.ആർ.ഒ.- ആതിര ദിൽജിത്ത്.
advertisement
പത്തൊൻപതാം നൂറ്റാണ്ടിന്റെ (Pathonpatham Noottandu) ട്രെയ്‌ലർ ഒരു കോടി യുട്യൂബ് വ്യൂസ് പിന്നിട്ടു. ട്രെയ്‌ലർ റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ടാണ് ഒരു കോടി എത്തിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ (Vinayan) സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 8നാണ് റിലീസ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസൻ (Siju Wilson) കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കും.
advertisement
'ടീസർ ഇറങ്ങിയ അന്ന് മുതൽ സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ ചിത്രം കാത്തിരിക്കുകയാണ്. ഇതിന് പിന്നാലെ വന്ന ട്രെയ്‌ലർ അവർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇത്രയും സ്വീകാര്യത ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന്' സംവിധായകൻ വിനയൻ പറഞ്ഞു.
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി. പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ, ടിനി ടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Ottu movie | 'ഒരു മുഖം മനം തിരഞ്ഞിതാ' ചാക്കോച്ചന്റെ പ്രണയഗാനവുമായി 'ഒറ്റ്' സിനിമയിൽ നിന്നും
Next Article
advertisement
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
  • സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൂലി പത്ത് മടങ്ങ് വർധിപ്പിച്ച് 530 മുതൽ 620 രൂപയാക്കി

  • സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് വിഭാഗങ്ങളായി വേതന ഘടന ഏകീകരിച്ച് പരിഷ്‌കരിച്ചു

  • വേതന വർധനവ് തടവുകാരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്ന് സർക്കാർ

View All
advertisement