മാധ്യമ റിപ്പോർട്ടുകൾ വിശ്വസിക്കുകയാണെങ്കിൽ, അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കോത എന്ന ഗ്യാങ്സ്റ്റർ ഡ്രാമയിൽ മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനൊപ്പം സാമന്ത അഭിനയിച്ചേക്കാം. സിനമാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഏകദേശം പൂർത്തിയായി, 'കിംഗ് ഓഫ് കോത' ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ ആരംഭിക്കുമെന്ന് സംവിധായകൻ തന്നെ പറഞ്ഞു. ചിത്രത്തിന്റെ കാസ്റ്റിംഗിന്റെ തിരക്കിലാണെന്നും എല്ലാം പൂർത്തിയായതിന് ശേഷം ഔദ്യോഗിക അപ്‌ഡേറ്റ് പ്രഖ്യാപിക്കുമെന്നും സംവിധായകൻ പറഞ്ഞു. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 'കോത' എന്ന പട്ടണത്തിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് കഥ.
advertisement
പ്രൊഫഷണൽ രംഗത്ത്, സാമന്ത റൂത്ത് പ്രഭു തന്റെ കരിയറിലെ തിരക്കേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തമിഴ് റൊമാന്റിക് കോമഡി കാട്ടുവാക്കുള രണ്ടു കാതലിലാണ് അവർ അവസാനമായി അഭിനയിച്ചത്. സയൻസ് ഫിക്ഷൻ ത്രില്ലർ യശോദയും വിജയ് ദേവരകൊണ്ട നയിക്കുന്ന റൊമാന്റിക് ഡ്രാമയായ കുഷിയും ഇപ്പോൾ താരത്തിന്റേതായി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.
അതേസമയം ദുൽഖർ സൽമാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'സീതാ രാമം' ഇന്ന് റിലീസ് ചെയ്തു. സ്വപ്‌ന മൂവീസിന്റെയും വൈജയന്തി മൂവീസിന്റെയും ബാനറുകളിൽ അശ്വിനി ദത്താണ് നിർമ്മാണം. ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ സുമന്ത്, തരുൺ ഭാസ്‌ക്കർ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, ജിഷു സെൻഗുപ്ത തുടങ്ങി നിരവധി താരനിരയുണ്ട്. വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദും ശ്രേയാസ് കൃഷ്ണയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
read also: പുരുഷ പീഡനം പ്രോത്സാഹിപ്പിക്കുന്നു; ആലിയയെ ബഹിഷ്കരിക്കണമെന്ന് സോഷ്യൽ മീഡിയ