ആമിർ ഖാൻെറ (Aamir Khan) ‘ലാൽ സിങ് ഛദ്ദ’യ്ക്ക് ശേഷം ബോളിവുഡിലെ മറ്റൊരു സൂപ്പർതാരം കൂടി ആരാധകരുടെ അപ്രിയത്തിന് പാത്രമാവുകയാണ്. മറ്റാരുമല്ല, നടി ആലിയ ഭട്ടിനെതിരെയാണ് (Alia Bhatt) ഇപ്പോൾ സോഷ്യൽ മീഡിയയിൽ രോഷം ഉയരുന്നത്. പുരുഷൻമാർക്കെതിരായ ഗാർഹിക പീഡനത്തെ പ്രോത്സാഹിക്കിപ്പിക്കുന്നുവെന്നാണ് കാരണം പറയുന്നത്. ആലിയ അഭിനയിച്ചിട്ടുള്ള ഡാർലിങ്സ് (Darlings) എന്ന പുതിയ ചിത്രത്തിൻെറ പ്രമോഷൻ ആരംഭിച്ചതോടെയാണ് ട്വിറ്റർ ലോകത്ത് നിന്നടക്കം കടുത്ത വിമർശനം തുടങ്ങിയത്.
ആഗസ്ത് അഞ്ചിന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലാണ് (Netflix) ഡാർലിങ്സ് റിലീസ് ചെയ്യാൻ പോകുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിന് പുറമെ സഹനിർമ്മാതാവ് കൂടിയാണ് ആലിയ ഭട്ട്. ആദ്യമായാണ് ആലിയ ഒരു സിനിമ നിർമ്മിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻെറയും ഭാര്യ ഗൗരി ഖാൻെറയും റെഡ് ചില്ലീസ് എൻറർടെയിൻമെൻറും ചിത്രത്തിൻെറ സഹനിർമ്മാതാക്കളാണ്. വിജയ് വർമ, ഷെഫാലി ഷാ, റോഷൻ മാത്യു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
read also: ദുൽഖർ സൽമാൻ ചിത്രം 'സീതാരാമം' ഗൾഫിൽ നിരോധിച്ചുചിത്രത്തിലെ ചില സീനുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ആലിയയെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ആളുകൾ രംഗത്തെത്തിയത്. ചിത്രത്തിലെ തൻെറ ഭർത്താവായ വിജയ് വർമയെ ആലിയ ഭട്ടിൻെറ കഥാപാത്രം ഉപദ്രവിക്കുന്ന സീനുകൾ പുറത്ത് വന്നിരുന്നു. “ഡാർലിങ്സ് പോലുള്ള ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ചിത്രമെടുത്ത ആലിയ ഭട്ടിനെ ബഹിഷ്കരിക്കണം. പുരുഷൻമാർക്കെതിരായ ഗാർഹിക പീഡനം ബോളിവുഡിന് തമാശയാണെന്നത് വല്ലാത്ത ദുരന്തം തന്നെയാണ്,” ഒരു ട്വിറ്റർ യൂസർ ട്വീറ്റ് ചെയ്തു.
#BoycottAliaBhatt, #BanDarlings തുടങ്ങിയ ഹാഷ‍്‍ടാഗുകളോട് കൂടിയാണ് ട്വീറ്റുകൾ പ്രചരിക്കുന്നത്. “ഗാർഹിക പീഡനങ്ങൾക്കെതിരെ ഒരു ഭാഗത്ത് കോടതികൾ വിധികൾ പ്രസ്താവിക്കുന്നു. എന്നാൽ മറുഭാഗത്ത് ആലിയ ഭട്ടിനെപ്പോലുള്ളവർ പുരുഷൻമാർക്കെതിരായ ഗാർഹിക പീഡനം പ്രോത്സാഹിപ്പിക്കുന്ന ഡാർലിങ്സ് പോലുള്ള ചിത്രങ്ങളെടുക്കുക്കുന്നു. ഇക്കാര്യത്തിൽ സമൂഹത്തിലെ വലിയൊരു വിഭാഗം പ്രതികരിക്കാൻ പോലും തയ്യാറാവുന്നില്ല,” ഒരാളുടെ പ്രതികരണം ഇങ്ങനെയാണ്.
see also : കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ ചിത്രം 'ഓർഡിനറിക്ക്' രണ്ടാം ഭാഗമുണ്ടോ? നിർമ്മാതാവ് പറയുന്നു“ആലിയ ഭട്ട് ഡാർലിങ്സിൽ അഭിനയിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്, അതിൻെറ നിർമ്മാതാവ് കൂടിയാണ്. പുരുഷൻമാരെ സ്ത്രീകൾ ഉപദ്രവിക്കുന്നത് തമാശയായി ചിത്രീകരിക്കുന്ന സിനിമയാണ് അവർ നിർമ്മിച്ചിരിക്കുന്നത്,” ഒരു ട്വീറ്റർ യൂസർ പറഞ്ഞു. “പുരുഷൻമാർക്കെതിരെയുള്ള ഗാർഹിക പീഡനം തമാശയല്ല. ഇതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ല,” മറ്റൊരാൾ കമൻറ് ചെയ്തു.
ചിത്രത്തിലെ ഒരു ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. വിശാൽ ഭരദ്വജാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സഹനിർമ്മാതാവായ ഷാരൂഖ് ഖാന് ഈ ഗാനം വളരെ ഇഷ്ടമായെന്ന് വിശാൽ ഭരദ്വാജ് പറഞ്ഞു. “രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഷാരൂഖ് എന്നെ വിളിച്ചു. ഈ ഗാനം അദ്ദേഹം ഫോണിലൂടെ പാടുന്നുണ്ടായിരുന്നു. പാട്ട് മുഴുവൻ അദ്ദേഹം പാടി. പിന്നീട് അതിൻെറ അർഥവും വിശദീകരിക്കാൻ തുടങ്ങി. അത് വല്ലാത്ത സന്തോഷം പകരുന്ന കാര്യമാണ്,” ഗാനത്തിൻെറ ലോഞ്ചിങ് വേളയിൽ വിശാൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.