TRENDING:

'ബിരിയാണി'ക്ക് ശേഷം 'തിയറ്ററു'മായി സജിൻ ബാബു; റിമ കല്ലിങ്കൽ നായിക

Last Updated:

തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് പകർത്തുന്ന നിലയ്ക്കുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയിട്ടുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങൾ നേടിയ 'ബിരിയാണി' എന്ന ചിത്രത്തിനു ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തിയറ്റര്‍'. റിമ കല്ലിങ്കലാണ് നായിക. 'തിയറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
advertisement

അഞ്ജന- വാർസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, വി എ ശ്രീകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അൻജന-വാർസ് നിർമിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി.

തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് പകർത്തുന്ന നിലയ്ക്കുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയിട്ടുള്ളത്. “ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം”- സംവിധായകൻ സജിൻ ബാബു പറഞ്ഞു.

advertisement

“വൈറൽ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ 'തിയറ്റർ' സിനിമ ജനങ്ങളിൽ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകൾ ലോകോത്തര ഫെസ്റ്റിവെൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം”- നിർമാതാവ് അഞ്ജന ഫിലിപ്പ് പറഞ്ഞു.

“അത്രയധികം തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളെയാണ് കണ്ടെത്തി "തിയറ്റർ" സിനിമയിൽ അവതരിപ്പിക്കുന്നത്. നടന്ന സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ് പ്രമേയം”- നിർമ്മാതാവ് വി എ ശ്രീകുമാർ പറഞ്ഞു.

കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്കോ ഫിലിം ഫെസ്റ്റിവൽ അവാർഡ്, സംസ്ഥാന പുരസ്കാരം, ഫിലിം ഫെയർ അവാർഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിൻ ബാബുവിന്റെ 'ബിരിയാണി' സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു. ലോകത്തെമ്പാടുമായി 150 ലധികം ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച സിനിമ സംവിധാനത്തിന് ദേശീയ പുരസ്കാരം ഉൾപ്പെടെ 45 ലേറെ പുരസ്ക്കാരങ്ങൾ നേടി.

advertisement

ബിരിയാണിക്കു ശേഷം സജിൻ ബാബു രചിച്ച് സംവിധാനം ചെയ്യുന്ന "തിയറ്റർ" തിയറ്റർ റിലീസിലൂടെയാണ് പ്രേക്ഷകരിൽ എത്തുന്നത്. സരസ ബാലുശ്ശേരി, ഡൈൻ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ. ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിർവഹിക്കുന്നു.

advertisement

എഡിറ്റിങ്-അപ്പു എൻ ഭട്ടതിരി, സിങ്ക് സൗണ്ട്- ഹരികുമാർ മാധവൻ നായർ, മ്യൂസിക്-സയീദ് അബ്ബാസ്, ആർട്ട്-സജി ജോസഫ്,കോസ്റ്റ്യും- ഗായത്രി കിഷോർ, വിഎഫ്എക്സ്- പ്രശാന്ത് കെ നായർ, പ്രോസ്തെറ്റിക് & മേക്കപ്പ്-സേതു ശിവാനന്ദൻ-ആശ് അഷ്റഫ്,ലൈൻ പ്രൊഡ്യൂസർ-സുഭാഷ് ഉണ്ണി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജിത്ത് സാഗർ,ഡിസൈൻ- പുഷ് 360, സ്റ്റിൽസ്-ജിതേഷ് കടയ്ക്കൽ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിരവധി അന്താരാഷ്ട്ര ദേശീയ പുരസ്കാരങ്ങൾ നേടിയ 'അസ്തമയം വരെ', 'അയാൾ ശശി' എന്നീ സിനിമകളും സജിൻ ബാബു രചിച്ച് സംവിധാനം ചെയ്തതാണ്. പി ആർ ഒ-എ എസ് ദിനേശ്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ബിരിയാണി'ക്ക് ശേഷം 'തിയറ്ററു'മായി സജിൻ ബാബു; റിമ കല്ലിങ്കൽ നായിക
Open in App
Home
Video
Impact Shorts
Web Stories