പലപല പരീക്ഷണങ്ങൾക്ക് ശേഷമാണ് റിമി ഇപ്പോൾ കാണുന്ന രീതി പിന്തുടരാൻ ആരംഭിച്ചത്. ആദ്യം പരീക്ഷിച്ചത് വളരെയധികം ജനപ്രീതിയുള്ള കീറ്റോ ഡയറ്റായിരുന്നു. ഭക്ഷണത്തിൽ കൊഴുപ്പുള്ള പദാർത്ഥങ്ങൾ ഉൾപ്പെടുത്തി മറ്റുള്ളവ ഒഴിവാക്കുന്ന രീതിയാണ് കീറ്റോ ഡയറ്റിൽ പറയുന്നത്.
Also read: റിമി ടോമിയെ പോലെ മെലിയണോ? തന്റെ വെയ്റ്റ്-ലോസ് വീഡിയോയുമായി പ്രിയഗായിക
നിറയെ കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിച്ച റിമി ഒടുവിൽ ഞെട്ടിക്കുന്ന ആ കാര്യം തിരിച്ചറിഞ്ഞത് രക്ത പരിശോധനയിലൂടെയാണ്. കൊളസ്‌ട്രോൾ ലെവൽ അമിതമായിരിക്കുന്നു!
advertisement
നിലവിൽ ഇന്റർമിറ്റന്റ് ഡയറ്റാണ് റിമി ഫോളോ ചെയ്യുന്നത്. 16:8 അനുപാതത്തിലാണ് ഇതിന്റെ പ്രവർത്തനം. അതായത് ദിവസത്തിൽ എട്ട് മണിക്കൂർ ഭക്ഷണം കഴിക്കുന്ന സമയവും അടുത്ത 16 മണിക്കൂർ ഉപവാസവും എന്ന നിലയിൽ ക്രമീകരിക്കണം. അത്തരത്തിൽ എന്തെല്ലാം കഴിക്കാം, എന്തെല്ലാം ഒഴിവാക്കാം, ജീവിതചര്യ എങ്ങനെ എന്നൊക്കെ റിമി തന്റെ പുതിയ വിഡിയോയിൽ വിശദീകരിക്കുന്നു. വീഡിയോ ചുവടെ: