“മലയാളം സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെയും വേദനയോടെയും ഞാൻ സമ്മതിക്കുന്നു. ഈ ചിത്രത്തിലും അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്," രാജമൗലി പറഞ്ഞു. മമിത ബൈജുവിനെ സായ് പല്ലവിയുമായും ഗീതാഞ്ജലിയുമായും താരതമ്യം ചെയ്തുകൊണ്ട് ആ തലത്തിൽ ശ്രദ്ധ നേടാൻ സാധ്യതയുണ്ട് മമിതയ്ക്കെന്നും രാജമൗലി വിലയിരുത്തുന്നു.
താൻ റോം-കോം ചിത്രങ്ങളുടെ ആരാധകനല്ലെന്നും എന്നാൽ പ്രേമലു തന്നെ സംബന്ധിച്ച് ചിരിപ്പൂരമായിരുന്നുവെന്നും രാജമൗലി പറയുന്നു. പ്രേമലുവിലെ പ്രധാന അഭിനേതാക്കളെയും അടുത്തുവിളിച്ച് അഭിനന്ദിക്കാനും രാജമൗലി മറന്നില്ല. രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ആണ് തെലുങ്കിൽ പ്രേമലുവിന്റെ ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് മാർച്ച് 8നാണ് തിയേറ്ററുകളിലെത്തിയത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
March 13, 2024 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'അസൂയയോടെയും വേദനയോടെയും സമ്മതിക്കുന്നു; മലയാളം സിനിമാ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നു';രാജമൗലി