TRENDING:

പ്രണയ ലേഖനം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സാധിക വേണുഗോപാൽ; ഒടുവിൽ ഒരു ഗംഭീരൻ ട്വിസ്റ്റും

Last Updated:

ഈ പ്രണയലേഖനം എഴുതിയ ആൾ ആരാണ്? അവസാനം രസകരമായ മറുപടി നൽകി സാധിക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫേസ്ബുക് കുറിപ്പിൽ ഒരു പ്രണയലേഖനം പങ്കിട്ടുകൊണ്ട് നടി സാധിക വേണുഗോപാൽ. സാധികയെ പ്രണയിക്കുന്നത് ആരാണ് എന്ന് താരത്തിന് തന്നെ അറിയാത്ത അവസ്ഥയാണ്. പ്രണയ ലേഖനത്തിനുള്ള മറുപടിയും താരം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. സാധികയുടെ പോസ്റ്റ്‌ ഇതാ:
advertisement

"ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ലെറ്റർ... It is lovely... ആരാണ് എഴുതിയതെന്നു എനിക്കറിയില്ല പക്ഷെ എനിക്കാണെന്നു മനസിലായി... അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവമില്ലാത്ത ഈ പ്രണയം എനിക്കിഷ്‌ടപ്പെട്ടു കേട്ടോ... എന്നെ ഒരുപാട് കാലമായി ഞാൻ പോലും അറിയാതെ പിന്തുടരുന്നു എന്നറിയുമ്പോൾ ഒരു സുഖം ഒക്കെ ഉണ്ട്... ആളാരെന്നു അറിയാൻ ഒരു കൗതുകം ഒക്കെ ഉണ്ട് എന്നാലും വേണ്ട ഇതിങ്ങനെ പൊക്കോട്ടെ കാരണം ഇതിന്റെ സുഖം ഒന്ന് വേറെ ആണ്.. എന്നെ വിളിച്ചു സംസാരിച്ചിരുന്നു എന്ന് പറഞ്ഞു ഒപ്പം യാത്ര ചെയ്തു എന്നും പറഞ്ഞു എന്നിട്ടുപോലും എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല എന്നത് അത്ര മനോഹരമായി ആ പ്രണയം ഉള്ളിൽ ഒതുക്കിയിരുന്നു എന്നത് കൊണ്ടാണല്ലോ.

advertisement

ഒരുപാട് ആളുകൾക്ക് ഉള്ളതുപോലെ എന്റെ ചിത്രങ്ങളോടോ ശരീരത്തോടൊ ജോലിയോടോ ഉള്ള വെറുമൊരു ആരാധന അല്ല മറിച്ചു എന്നെ ഞാൻ ആയി അറിഞ്ഞു മനസിലാക്കിയുള്ള സ്നേഹം ആണെന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് അതുകൊണ്ട് തന്നെ ആരാണെന്നു ചോദിച്ചു അറിഞ്ഞു ഒരു അനാവശ്യ മറുപടി തന്നു വിഷമിപ്പിക്കുന്നില്ല ഈ പ്രണയം എന്നും ഇതുപോലെ തന്നെ അവിടെ ഉണ്ടായിക്കൊള്ളട്ടെ. ഞാൻ അറിയാതെ എന്നെ പ്രണയിക്കുന്ന ഈ ആളിനെ ഞാനും എന്നും ഓർക്കാം. love u too. എന്തായാലും നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിച്ചു എത്രയും പെട്ടന്ന് കല്യാണം ഒക്കെ നടക്കട്ടെ... എന്നെ ഒരുഭാഗത്തോട്ടു മാറ്റി വച്ചു ആ കുട്ടിക്കായി ഹൃദയം അങ്ങ് തുറന്നു കൊടുക്കുക എല്ലാവിധ ആശംസകളും നേരുന്നു.

advertisement

Thankyou so much @kalki_the_explorer for sending this to me. സാധിക എന്ന് കണ്ടപ്പോൾ ഞാൻ തന്നെയാകും എന്ന് ഉറപ്പിച്ചു എനിക്കയച്ചതിനു നന്ദി

എന്ന്

സ്വന്തം

സാധിക

അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവം ഇല്ലാത്ത ഈ പ്രണയം ഇഷ്ടപെട്ടെന്ന് താരം. എന്തായാലും നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി കല്യാണം നടക്കട്ടെ എന്നും തന്നെ ഒരു ഭാഗത്തേക്ക് മാറ്റി ആ കുട്ടിക്കായി ഹൃദയം തുറന്നു കൊടുക്കാനും ആശംസകളും അറിയിച്ചാണ് സാധികയുടെ മറുപടി കത്ത് അവസാനിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രണയ ലേഖനം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സാധിക വേണുഗോപാൽ; ഒടുവിൽ ഒരു ഗംഭീരൻ ട്വിസ്റ്റും
Open in App
Home
Video
Impact Shorts
Web Stories