TRENDING:

ആക്ഷൻ താരറാണിമാരുടെ പന്തിയിലേക്ക് സായ് ധൻസികയും; 'യോഗി ഡാ' തിയേറ്ററുകളിൽ

Last Updated:

സംവിധായകൻ സിബി മലയിലിന്റെയും, ചക്രി ടോലെറ്റിയുടെയും അസോസിയേറ്റായി പ്രവർത്തിച്ച ഗൗതം കൃഷ്ണ സംവിധാനം ചെയ്യുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെന്നിന്ത്യൻ താരം സായ് ധൻസിക (Sai Dhanshika) കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'യോഗി ഡാ' ഫെബ്രുവരി ആറിന് വേൾഡ് വൈഡ് റിലീസിന് തയാറെടുത്തു. പേരൺമൈ, പരദേശി, കബാലി, സോളോ, ഐന്ധം വേദ എന്നിവയിലൂടെ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നടിയാണ് സായ് ധൻസിക. ശ്രീ മോണിക്ക സിനി ഫിലിംസിൻ്റെ ബാനറിൽ വി. സെന്തിൽ കുമാർ നിർമിച്ച് നവാഗതനായ ഗൗതം കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
യോഗി ഡാ
യോഗി ഡാ
advertisement

നായികാ കേന്ദ്രീകൃതമായ ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സംവിധായകൻ സിബി മലയിലിന്റെയും, ചക്രി ടോലെറ്റിയുടെയും അസോസിയേറ്റായി പ്രവർത്തിച്ച ഗൗതം കൃഷ്ണ ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ കബീർ ദുഹാൻ സിംഗ്, സായാജി ഷിൻഡെ, മനോബാല, എസ്തർ, രാജ് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിലെ വില്ലൻ കഥാപാത്രത്തിലൂടെ മലയാളികൾക്കിടെ ശ്രദ്ധേയനായ നടനാണ് കബീർ.

ലൂസിഫർ, സാധു മിറാൻഡ തുടങ്ങിയ തമിഴ് ചിത്രങ്ങളുൾപ്പെടെ 50-ലധികം മലയാള ചിത്രങ്ങൾക്ക് സംഗീതം നൽകിയ സംഗീതസംവിധായകൻ ദീപക് ദേവാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

advertisement

തവസി, നരസിംഹ തുടങ്ങിയ ചിത്രങ്ങൾക്ക് മുമ്പ് ഛായാഗ്രഹണം നിർവഹിച്ച എസ്‌കെ‌എ ഭൂപതിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ജി. ശശികുമാറാണ്. വിവേകം, സിരുത്തൈ തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ ആക്ഷൻ കൊറിയോഗ്രാഫർ കെ. ഗണേഷ് കുമാർ ഈ ചിത്രത്തിലും ഒരു പ്രധാന വേഷം ചെയ്യുന്നു. ജി.എസ്. ആനന്ദൻ കലാ സംവിധായനാവുന്ന ചിത്രത്തിലെ ഗാനങ്ങൾ കംമ്പോസ് ചെയ്തിരിക്കുന്നത് അശ്വമിത്രയാണ്.

ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയ 'യോഗി ഡാ' കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സൻഹാ സ്റ്റുഡിയോസ് ആണ്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, ഡിസൈൻസ്: മാജിക് മൊമെൻറ്സ് & പവൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, റിയാസ് അഹമ്മദ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The film 'Yogi Da', starring South Indian star Sai Dhanshika in the lead role, is set for a worldwide release on February 6. Sai Dhanshika is an actress who has given remarkable performances in Peranmai, Paradeshi, Kabali, Solo and Aindham Veda. The film is being produced by V. Senthil Kumar under the banner of Sri Monica Cine Films and directed by debutant Gautham Krishna

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആക്ഷൻ താരറാണിമാരുടെ പന്തിയിലേക്ക് സായ് ധൻസികയും; 'യോഗി ഡാ' തിയേറ്ററുകളിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories