TRENDING:

News 18 Exclusive| 'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം വന്നപരാതികൾ സമ്മര്‍ദം മൂലം'; സജി ചെറിയാൻ

Last Updated:

ബാലചന്ദ്രമേനോനെതിരെയുള്ള പരാതിയടക്കം കെട്ടിച്ചമച്ചതാണെന്ന് മന്ത്രി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പരാതിയുമായി വന്ന പലരും സമ്മർദ്ദം മൂലമാണ് പരാതി നൽകിയതെന്ന് മന്ത്രി സജി ചെറിയാൻ. ന്യൂസ് 18 കേരളയുടെ ക്യൂ18ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
News18
News18
advertisement

പലർക്കും കൃത്യമായ തെളിവുകളില്ലായിരുന്നു. സർക്കാർ ആവശ്യമായ സംരക്ഷണം നൽകിയിട്ടും പരാതിക്കാർ പിൻവാങ്ങിയത് തെളിവില്ലാത്തതുകൊണ്ടാണെന്നും സജി ചെറിയാൻ പറഞ്ഞു.

പല കേസന്വേഷണങ്ങളും അവസാനിച്ചത് പരാതികള്‍ സത്യസന്ധമല്ലാതിരുന്നതുകൊണ്ടാണെന്നും ബാലചന്ദ്രമേനോനെതിരെയുള്ള പരാതിയടക്കം അങ്ങനെ കെട്ടിച്ചമച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള പലതും തിരക്കഥകൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ആരേ വേണമെങ്കിലും ഊഹിച്ച് പറയാവുന്ന കുറേ തിരക്കഥകളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോർട്ട് പൂഴ്ത്തിവെക്കാൻ ഇടതു സർക്കാർ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ഒരാളെയും രക്ഷിക്കാൻ നീക്കമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കീർണ്ണമായ നടപടിക്രമങ്ങൾ കാരണമാണ് റിപ്പോർട്ട് പുറത്തുവിടാൻ ഇത്രയും വർഷമെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
News 18 Exclusive| 'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം വന്നപരാതികൾ സമ്മര്‍ദം മൂലം'; സജി ചെറിയാൻ
Open in App
Home
Video
Impact Shorts
Web Stories