TRENDING:

‘സംഭവം’ എന്ന ഹ്രസ്വചിത്രത്തെ അടിസ്ഥാനമാക്കി ഒരു സിനിമ; ‘സംഭവം അദ്ധ്യായം ഒന്ന്’ തിയേറ്ററിലേക്ക്

Last Updated:

'സമയത്തെ നിയന്ത്രിക്കുന്ന ദൈവം' എന്ന ആശയത്തെ ആസ്പദമാക്കി ഒരുക്കുന്നൊരു ടൈം ട്രാവൽ ചിത്രമാണെന്ന സൂചനകളാണ് ട്രെയ്‌ലർ നൽകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ മിസ്റ്ററി ഫാന്റസി ത്രില്ലർ ചിത്രമായ ‘സംഭവം അദ്ധ്യായം ഒന്ന്’ (Sambhavam Adhyayam Onnu) മാർച്ച് 6 മുതൽ തിയേറ്ററുകളിൽ എത്തുന്നു. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസാണ് നിർമ്മിച്ചിരിക്കുന്നത്.
സമയത്തെ നിയന്ത്രിക്കുന്ന ദൈവം
സമയത്തെ നിയന്ത്രിക്കുന്ന ദൈവം
advertisement

'സമയത്തെ നിയന്ത്രിക്കുന്ന ദൈവം' എന്ന ആശയത്തെ ആസ്പദമാക്കി ഒരുക്കുന്നൊരു ടൈം ട്രാവൽ ചിത്രമാണെന്ന സൂചനകളാണ് ട്രെയ്‌ലർ നൽകുന്നത്. ശ്രദ്ധ നേടിയ ‘സംഭവം’ എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസ്സിം ജമാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പാലക്കാട് ജില്ലയിലെ ധോണി ഫോറസ്റ്റ് പ്രദേശത്താണ് പ്രധാനമായും ചിത്രീകരിച്ചത്. കേരള–തമിഴ്നാട് അതിർത്തിയിലുള്ള ഒരു ദുരൂഹ വനപ്രദേശം. അവിടെ ഒരിക്കൽ കയറിയവർ പിന്നീട് പുറംലോകം കണ്ടിട്ടില്ലെന്ന പ്രചാരണം. ആ നിഗൂഢതകളുടെ പിന്നിലെ സത്യമാണ് ചിത്രം അന്വേഷിക്കുന്നത്.

advertisement

സസ്പെൻസും ആക്ഷനും ഒരുപോലെ നിറഞ്ഞ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി പൂർത്തിയായി.

ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദ്. ഛായാഗ്രഹണം: നവീൻ നജോസ്. എഡിറ്റിംഗ്: അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ: ഗോഡ്‌വിൻ തോമസ്. ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, മേക്കപ്പ്: പട്ടണം റഷീദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ: സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം: അഷ്‌റഫ് ഗുരുക്കൾ, സ്റ്റിൽസ്: നിദാദ് കെ.എൻ., ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: മെൽബിൻ മാത്യു, അനൂപ് മോഹൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി.ആർ.ഒ.: ഐശ്വര്യ രാജ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Set in the backdrop of a forest, the mystery fantasy thriller film ‘Sambhavam Adhyayam Onnu’ will hit theaters from March 6. The film, written and directed by debutant Jithu Satheesan, is produced by Nalla Cinema Productions

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
‘സംഭവം’ എന്ന ഹ്രസ്വചിത്രത്തെ അടിസ്ഥാനമാക്കി ഒരു സിനിമ; ‘സംഭവം അദ്ധ്യായം ഒന്ന്’ തിയേറ്ററിലേക്ക്
Open in App
Home
Video
Impact Shorts
Web Stories