TRENDING:

കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ കസേരയിൽ ശ്രീധന്യ; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ആ വീഡിയോ

Last Updated:

അത്യാവശ്യം വേണ്ടതെന്താണെന്ന് ശ്രീധന്യയുടെ അച്ഛനിൽ നിന്ന് ചോദിച്ചറിഞ്ഞ സന്തോഷ് പണ്ഡിറ്റ് അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും ഷെൽഫും ഏതാനും കസേരകളും വാങ്ങി നൽകുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രാരാബ്ധങ്ങള്‍ക്കു മുന്നിൽ പതറാതെ നിശ്ചയദാര്‌ഢ്യം കൊണ്ട് ഐഎഎസ് നേടി ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയിരിക്കുകയാണ്. ശ്രീധന്യ ചുമതലയേൽക്കുന്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോയാണ്. ശ്രീധന്യ, കടന്നുവന്ന വഴികളുടെ കഷ്ടപ്പാട് ശരിക്കും വ്യക്തമാക്കിത്തരുന്ന പണ്ഡിറ്റിന്റെ വീഡിയോയാണ് വൈറലാകുന്നത്.
advertisement

വയനാട് ജില്ലയിൽ നിന്ന് ഐഎഎസ് സ്വന്തമാക്കിയ ആദ്യ ആളാണ് ശ്രീധന്യ. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീധന്യയെ സന്തോഷ് പണ്ഡിറ്റ് വീട്ടിൽ എത്തി അഭിനന്ദിച്ചിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ശ്രീധന്യയുടെ കുടുംബം നേരിടുന്ന കഷ്ടപ്പാടുകൾ നേരിട്ട് മനസ്സിലാക്കിയ സന്തോഷ് പണ്ഡിറ്റ് അവർക്ക് അത്യാവശ്യം വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ശ്രീധന്യയുടെ വിജയവാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് അവരുടെ വീട്ടിൽ എത്തിയത്.

അത്യാവശ്യം വേണ്ടതെന്താണെന്ന് ശ്രീധന്യയുടെ അച്ഛനിൽ നിന്ന് ചോദിച്ചറിഞ്ഞ സന്തോഷ് പണ്ഡിറ്റ്  അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും ഷെൽഫും ഏതാനും കസേരകളും വാങ്ങി നൽകുകയായിരുന്നു.

advertisement

ശ്രീധന്യയുടെ വീട്ടിലെത്തി സന്ദർശിച്ചതിന്റെ വീഡിയോ ഒരു കുറിപ്പിനൊപ്പം സന്തോഷ് പണ്ഡിറ്റ്  അന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്.

You may also like:''COVID 19| തൃശ്ശൂരിൽ എത്തുന്ന ആദ്യ പ്രവാസി സംഘത്തിന് ക്വറന്‍റീൻ ഗുരുവായൂരിൽ

[NEWS]''COVID 19| മരണനിരക്ക് കൂടുതൽ; ആളുകൾ ഫുട്ബോൾ കളിച്ച് നടന്നു; ലോക്ക്ഡൗൺ നടപ്പാക്കിയത് ലാഘവത്തോടെ; പശ്ചിമ ബംഗാളിനെതിരെ കേന്ദ്രസർക്കാർ

advertisement

[NEWS]വെറും 60 സെക്കൻഡ്, എട്ട് ബീറ്റ്റൂട്ട് കബാബ് അകത്താക്കി സച്ചിൻ തെണ്ടുൽക്കർ

[news]

സന്തോഷ് പണ്ഡിറ്റിന്റെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ്

ഞാ൯ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില് പോയ് ഇത്തവണ IAS നേടിയ Sree Dhanya എന്ന മിടുക്കിയെ നേരില് സന്ദ൪ശിച്ചു അഭിനന്ദിച്ചു.

(വയനാട്ടില് നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ സാധിച്ചതില് അഭിമാനമുണ്ട്.

advertisement

അവരും, മാതാ പിതാക്കളും ,മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില് താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവരീ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില് സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാ൯ സാധിക്കാത്തതില് എനിക്ക് ഇപ്പോള് വിഷമമുണ്ട്.

ഇനിയും നിരവധി പ്രതിഭകള് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ കസേരയിൽ ശ്രീധന്യ; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ആ വീഡിയോ
Open in App
Home
Video
Impact Shorts
Web Stories