2003 ൽ തീയേറ്ററുകളിൽ എത്തിയ ചിത്രം ആരാധകർക്ക് സമ്മാനിച്ചത് എക്കാലത്തെയും ത്രികോണ പ്രണയകഥ ആയിരുന്നു. എ സ്റ്റോറി ഓഫ് എ ലൈഫ് ടൈം.. ഇന്‍ എ ഹാര്‍ട്ട് ബീറ്റ്' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ അദ്വാനിയാണ്. ഷാരൂഖ് ഖാനൊപ്പം പ്രീതി സിന്റയും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തില്‍ എത്തി. സുഷമ സേത്ത്, റീമ ലഗൂ, ലില്ലെറ്റ് ദുബെ, ഡെല്‍നാസ് ഇറാനി തുടങ്ങിയവരും അഭിനയിച്ചു. 2003ല്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ് 'കല്‍ ഹോ നാ ഹോ'. കര്‍ണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്.കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്ഷൻസായിരുന്നു ചിത്രം നിർമിച്ചത്.
സിനിമ റീ-റിലീസിന് ഒരുങ്ങുന്ന വിവരം ധര്‍മ പ്രൊഡക്ഷന്‍സ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രത്തിലെ രംഗങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ പോസ്റ്ററില്‍, ഹര്‍ പല്‍ യഹാന്‍ ജീ ഭര്‍ ജിയോ എന്നും ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിലെ സോനു നിഗം പാടിയ ഹര്‍ ഘടി ബദല്‍ രഹീ ഹേ എന്ന പാട്ടിലെ വരികളാണിവ. ഇന്നും ഈ ഗാനത്തിനും വരികള്‍ക്കും ആരാധകരേറെയാണ്. അമൻ മാധുറായി ഷാരൂഖ് ഖാനും നെയ്‌ന കാതറിൻ കപുറായി പ്രീതി സിന്റയും രോഹിത് പട്ടേലായി സെയ്ഫ് അലി ഖാനും എത്തിയ ചിത്രത്തിൽ കജോളും സഞ്ജയ് കപുറും സൊണാലി ബേന്ദ്രയും അതിഥിവേഷത്തിൽ എത്തുന്നുണ്ട്. മികച്ച സംഗീത സംവിധാനത്തിനും മികച്ച ഗായകനുമുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി ചിത്രമാണ് കൽ ഹോ ന ഹോ. മികച്ച നടി, മികച്ച സഹനടൻ, സഹനടി, സംഗീത സംവിധാനം തുടങ്ങി എട്ട് ഫിലിം ഫെയർ പുരസ്‌കാരങ്ങളും കൽ ഹോ ന ഹോ സ്വന്തമാക്കിയിരുന്നു.