ആദ്യം മുതൽ തന്നെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായിരുന്നു ബോളിവുഡിലെ ഷാരൂഖ് ഖാനും ഭാര്യയും. ഇപ്പോൾ ഇതാ മറ്റൊരു സഹായം കൂടി പ്രഖ്യാപിച്ചാണ് ദമ്പതികൾ വീണ്ടും മാതൃകയാകുകയാണ്. വീടിനോട് ചേര്‍ന്നുള്ള നാലുനില കെട്ടിടമായ തന്റെ ഓഫീസ് ക്വാറന്റ്റൈനിൽ കഴിയുന്നവര്‍ക്കായി വിട്ടുനല്കിയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീണ്ടും രംഗത്തെത്തിയത്.
BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ് [NEWS]
advertisement
ക്വാറന്റ്റൈനിൽ കഴിയുന്ന പ്രായമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിട്ടാണ് അദ്ദേഹം ഓഫീസ് കെട്ടിടം വിട്ടുനല്‍കിയിരിക്കുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഷാറൂഖിന്റെ വലിയ മനസിന് നന്ദി അറിയിച്ചിട്ടുണ്ട്.
മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തും നേരത്തെയും ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗൺ സമയത്ത് ബുദ്ധിമുട്ടുന്ന ദിവസവേതനക്കാര്‍ക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്ലൊരു തുകയും കിങ്ങ് ഖാന്‍ സംഭാവന നല്‍കിയിരുന്നു.