പുതിയ ആശുപത്രിയിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നുള്ള 26 അംഗ സംഘം കാസർഗോഡ് എത്തിയിട്ടുണ്ട്. അടുത്തദിവസം മുതൽ തന്നെ ആശുപത്രി പ്രവർത്തിച്ചു തുടങ്ങും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കാസർഗോഡ് എത്തിയത്. ഞായറാഴ്ച രാവിലെ സെക്രട്ടേറിയറ്റ് പരിസരത്തുനിന്ന് ആരോഗ്യമന്ത്രി ഉൾപ്പടെയുള്ളവരാണ് സംഘത്തെ യാത്രയാക്കിയത്.