സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി

Last Updated:

Veteran music director MK Arjunan passes away | മലയാള സിനിമയിൽ 500ൽ പരം ഗാനങ്ങൾക്ക് ഈണമിട്ടിട്ടുണ്ട്

കൊച്ചി: പ്രശസ്ത മലയാള സംഗീതജ്ഞൻ എം. കെ. അർജുനൻ അന്തരിച്ചു. ഇന്ന് വെളുപ്പിന് 3.30ന് കൊച്ചി പള്ളുരുത്തിയിൽ ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
1958 ൽ നാടകമേഖലയിലൂടെയായിരുന്നു എം.കെ. അർജുനൻ എന്ന അർജുനൻ മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ൽ പി. ഭാസ്കരന്റെ 'കറുത്ത പൗർണ്ണമി'യിലൂടെ സിനിമാ പ്രവേശം. വയലാർ രാമ വർമ്മ, ശ്രീകുമാരൻ തമ്പി ഉൾപ്പെടുന്നവരുടെ വരികൾക്ക് അർജുനൻ മാസ്റ്റർ ഈണമിട്ടിട്ടുണ്ട്. ശ്രീകുമാരൻ തമ്പിക്കൊപ്പം 50 ഓളം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. ഇത് മലയാള സിനിമയിലെ തന്നെ അപൂർവ കൂട്ടുകെട്ടാണ്. മലയാള സിനിമയിൽ 500ൽ പരം ഗാനങ്ങൾക്ക് അദ്ദേഹം ഈണമിട്ടു.
ജയരാജ് സംവിധാനം ചെയ്ത 'ഭയാനകം' എന്ന ചിത്രത്തിലെ മൂന്നു ഗാനങ്ങൾക്ക് ഈണമിട്ടതിന് 2017 ലെ സംസ്ഥാന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന അർജുനൻ മാസ്റ്റർക്ക് വളരെ വൈകി വന്ന അംഗീകാരമായിരുന്നു സംസ്ഥാന പുരസ്കാരം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement