'ബാലൂ... വേഗം എഴുന്നേറ്റ് വാടാ. നിനക്കായി കരാത്തിരിക്കുന്നു. നമ്മുടെ ജീവിതം സിനിമയിൽ അവസാനിക്കുന്നതല്ല. സിനിമയിൽ ആരംഭിച്ചതുമല്ല. നമ്മുടെ സൗഹൃദവും സംഗീതവും വിശ്വാസവുമെല്ലാം കച്ചേരികളിൽ തുടങ്ങിയതാണ്. നമുക്കിടയിൽ വഴക്കുണ്ടായാലും അതൊന്നും ഇല്ലാതാകില്ല. ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. എന്റെ മനസ് പറയുന്നു. നീ നിശ്ചയാമും തിരിച്ച് വരും ബാലൂ വേഗം വാ'- ഇളയരാജ വീഡിയോയിൽ പറയുന്നു.
advertisement
കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റൻസിവ് കെയർ യൂണിറ്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരമാണ് എസ് പി ബിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
ഒരു സംഘം ഡോക്ടർമാർ അദ്ദേഹത്തെ നിരന്തരം ചികിത്സിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് പതിമൂന്നിന് രാത്രിയോടെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായതെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് അഞ്ചുിനാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. എം ജി എം ഹെൽത്ത് കെയറിലാണ് എസ് പി ബാലസുബ്രമണ്യത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച് പതിമൂന്നാം തീയതി രാത്രി ആരോഗ്യനില വഷളായി. തുടർന്ന് വിദഗ്ദ മെഡിക്കൽ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ചെറിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആയിരുന്നു എസ് പി ബിക്ക് കോവിഡ് പരിശോധന നടത്തിയത്. കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.