SP Balasubrahmanyam | ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയിൽ; ICU വിൽ പ്രവേശിപ്പിച്ചു
Last Updated:
ഓഗസ്റ്റ് അഞ്ചുമുതൽ എം ജി എം ഹെൽത്ത് കെയറിലാണ് കോവിഡിനെ തുടർന്ന് എസ് പി ബാലസുബ്രമണ്യത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
SP Balasubrahmanyam | ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയിൽ; ICU വിൽ പ്രവേശിപ്പിച്ചുചെന്നൈ: പിന്നണിഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റൻസിവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് ആദ്യവാരമാണ് എസ് പി ബിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു സംഘം ഡോക്ടർമാർ അദ്ദേഹത്തെ നിരന്തരം ചികിത്സിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് പതിമൂന്നിന് രാത്രിയോടെ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് അഞ്ചുമുതൽ എം ജി എം ഹെൽത്ത് കെയറിലാണ് കോവിഡിനെ തുടർന്ന് എസ് പി ബാലസുബ്രമണ്യത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് അന്നാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച് പതിമൂന്നാം തിയതി രാത്രി ആരോഗ്യനില വഷളായി. തുടർന്ന് വിദഗ്ദ മെഡിക്കൽ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
advertisement
You may also like:മുഖ്യമന്ത്രി പിണറായി വിജയനും സ്വയം നിരീക്ഷണത്തിൽ പോകുന്നു [NEWS]കെ.എസ്.എഫ്.ഇയിൽ 35 ലക്ഷം ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു [NEWS] മലപ്പുറം കളക്ടറുമായി സമ്പർക്കം; ഡി.ജി.പി ലോക്നാഥ് ബഹ്റ സ്വയം നിരീക്ഷണത്തില്‍ [NEWS]
വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. ചെറിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആയിരുന്നു എസ് പി ബിക്ക് കോവിഡ് പരിശോധന നടത്തിയത്. താൻ കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുടുംബാംഗങ്ങളുടെ ആരോഗ്യം പരിഗണിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 14, 2020 6:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
SP Balasubrahmanyam | ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയിൽ; ICU വിൽ പ്രവേശിപ്പിച്ചു