ഐസിയുവിൽ വെന്റിലേറ്ററിലാണ് അദ്ദേഹമെന്ന് എംജിഎം ഹെൽത്ത് കെയർ അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനുരാധ ഭാസ്കരൻ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 'കോവിഡിനെ തുടർന്ന് എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ച ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍, ഇഎംഒ(എക്സ്ട്രാകോർപ്പറിയൽ മെമ്പ്രൻസ് ഓക്സിജെന്റേഷൻ) എന്നിവയുടെ പിന്തുണയോടെ ഐസിയുവിൽ തുടരുകയാണ്'- പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
വിദഗ്ധ മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം വെന്‍റിലേറ്ററിലാണെന്നും വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിച്ച് വരികയാണെന്നും മകൻ എസ് പി ചരൺ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
advertisement
കോവിഡിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചത്. അതേസമയം അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നതിന് രജനികാന്ത്, ശിവകുമാർ ഉൾപ്പെടെ പ്രമുഖ താരങ്ങൾ ആശംസകൾ അറിയിച്ചു. പ്രശസ്ത സംവിധായകൻ ഭാരതിരാജ ബാലസുബ്രഹ്മണ്യത്തിനായി വ്യാഴാഴ്ച കൂട്ടപ്രാർഥന സംഘടിപ്പിച്ചിട്ടുണ്ട്. കമൽഹാസൻ, രജനികാന്ത് ഉൾപ്പെടെയുള്ളവർ പ്രാർഥനയിൽ പങ്കെടുക്കുന്നുണ്ട്.