കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്ന സണ്ണിയുടെ ചിത്രത്തിന് ഇതിനോടകം പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
കറുത്ത വസ്ത്രത്തിനോട് ചേരുന്ന കറുത്ത ഷൂവും, മനോഹരമായ പുഞ്ചിരിയും സണ്ണിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.
മനോഹരമായ ഒരു വെള്ളച്ചാട്ടം പശ്ചാത്തലമാക്കിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. മഴയിൽ നനയാതെ വസ്ത്രത്തിൽ തന്നെയുള്ള ഒരു തൊപ്പിയുമണിഞ്ഞാണ് ബോളിവുഡ് സുന്ദരി ചിത്രത്തിൽ ഉള്ളത്. 'എല്ലാ സാഹചര്യങ്ങളും മികച്ചതാക്കുക' ചിത്രങ്ങളോടൊപ്പം സണ്ണി പ്രചോദനാത്മകമായ ഒരു ചെറുകുറിപ്പും എഴുതിയിട്ടുണ്ട്.
advertisement
കോവിഡ് -19 കേസുകൾ അതിരൂക്ഷമായി വർധിച്ച് ആളുകൾ വിഷാദത്തിലായിരിക്കുന്ന സമയത്ത് താരത്തിന്റെ ഈ കുറിപ്പ് പ്രചോദനാത്മകമാണെന്നതിൽ സംശയമില്ല. സണ്ണി ചിത്രങ്ങൾ പോസ്റ്റ് ചെയ്തയുടനെ തന്നെ ആരാധകർ ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകി സ്നേഹം പ്രകടിപ്പിച്ചു. ചിത്രത്തിന് ഒരു ദിവസം കൊണ്ട് 10 ലക്ഷത്തിലധികം ലൈക്കുകളും ആറായിരത്തിലധികം കമന്റുകളും ലഭിച്ചു. ഭൂരിഭാഗം കമന്റുകളും ഹൃദയാകൃതിയിലുള്ള ഇമോജികളാണ്. എന്നാൽ, താരത്തിന്റെ സ്റ്റൈലിനെയും സൗന്ദര്യത്തെയും പ്രകീർത്തിച്ചുള്ള കമന്റുകളും കുറവല്ല.
കോവിൻ ആപ്പ് ഉപയോഗിക്കാൻ പ്രയാസമുണ്ടോ? പുതിയ ആപ്പുമായി NIT, IIM പൂർവവിദ്യാർത്ഥികൾ
കുടുംബസമേതമാണ് താരം കേരളത്തിൽ എത്തിയരിക്കുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന 'ഷീറോ' എന്ന സൈക്കോളജിക്കൽ ത്രില്ലറിന്റെ ഷൂട്ടിങിനായാണ് സണ്ണി ഇപ്പോൾ കേരളത്തിലുള്ളത്. മുൻപ് ചില ഗാന രംഗങ്ങളിൽ താരം മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഈ സൈക്കോളജിക്കൽ ത്രില്ലറിലൂടെയാണ് 40കാരിയായ സണ്ണി ലിയോൺ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. രംഗീലയും വീരമാദേവിയും എന്ന തമിഴ് ചിത്രവുമാണ് താരത്തിന്റെ ചിത്രീകരണം നടക്കുന്ന മറ്റ് സിനിമകൾ.
'ഉഷാ മോഹൻദാസിന്റെ ആരോപണത്തിൽ കഴമ്പില്ല:' ഗണേഷ് കുമാറിന് പിന്തുണയുമായി സഹോദരി ബിന്ദു
ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന 'ഷീറോ'യിൽ നായിക ആയാണ് സണ്ണി എത്തുന്നത്. മലയാളത്തിന് പുറമേ ചിത്രം തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലും ഒരുങ്ങുന്നുണ്ട്.
കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിന് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഷീറോ. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. സണ്ണി ലിയോണിനെക്കൂടാതെ ദക്ഷിണേന്ത്യയിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിനിമാ അഭിനയം മാത്രമല്ല, സാമൂഹ്യപ്രവര്‍ത്തനങ്ങളും സ്റ്റേജ് ഷോകളുമാണ് താരത്തിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത നൽകിയത്. മറ്റൊരു ബോളിവുഡ് താരത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് സണ്ണി ലിയോണിന് മലയാളി ആരാധകര്‍ക്കിടയില്‍ ഉള്ളത്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജയിലെ ഐറ്റം ഡാന്‍സ് സീനിലൂടെയാണ് സണ്ണി ആദ്യമായി മലയാള സിനിമയിൽ എത്തിയത്.
അവധിയാഘോഷത്തിന്റെയും ഷൂട്ടിംഗിന്റെയും ഭാഗമായി കേരളത്തിലെത്തിയ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഇതിന് മുൻപും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.