കോവിൻ ആപ്പ് ഉപയോഗിക്കാൻ പ്രയാസമുണ്ടോ? പുതിയ ആപ്പുമായി NIT, IIM പൂർവവിദ്യാർത്ഥികൾ
Last Updated:
ഈ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അതിന് മുമ്പായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
ഇന്ത്യ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ സർവ്വശക്തിയും ഉപയോഗിച്ച് നേരിടുമ്പോഴും കോവിഡ് 19 വാക്സിൻ സ്വീകരിക്കാനുള്ള വാക്സിൻ സ്ലോട്ട് ലഭിക്കുക എന്നത് ജനങ്ങളെ സംബന്ധിച്ച് ശ്രമകരമായ ഒരു ജോലിയായി മാറിയിട്ടുണ്ട്. മെയ് ഒന്നു മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കാം എന്ന പ്രഖ്യാപനം വന്നതോടെ ഇക്കാര്യത്തിൽ ബുദ്ധിമുട്ട് നേരിടുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ആളുകൾക്ക് എളുപ്പത്തിൽ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ കഴിയുന്ന മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചു കൊണ്ട് ഐ ഐ എം, എൻ ഐ ടി എന്നീ സ്ഥാപനങ്ങളിലെ പൂർവ്വവിദ്യാർത്ഥികൾ രംഗത്ത് വന്നിരിക്കുന്നത്. 'ലൊക്കാലിറ്റി.ഐഒ' (localiti.io) എന്നാണ് ഈ ആപ്പിന് പേര് നൽകിയിരിക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന, 18-നും 44-നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് വാക്സിൻ സ്ലോട്ടുകൾ സംബന്ധിച്ച പ്രധാന അറിയിപ്പുകൾ ലഭിക്കാൻ ഈ ആപ്പ് സഹായകരമാകും.
advertisement
കുരുക്ഷേത്ര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എൻഐടി) പൂർവ്വവിദ്യാർത്ഥിയായ പാർഥിക് മദാൻ, റോഹ്‌തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (ഐ ഐ എം) പൂർവ്വവിദ്യാർത്ഥിയായ പ്രതീക് സിങ്, ഇക്സിഗോ എന്ന കമ്പനിയിൽ മുമ്പ് ജോലി ചെയ്തിട്ടുള്ള ഭാരത് ഭൂഷൺ എന്നിവർ ചേർന്നാണ് ഈ മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം ഇവരുടെ പ്രയത്നത്തെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.
advertisement
മെയ് ഒന്നിന് പ്രവർത്തനം ആരംഭിച്ച ഈ ആപ്പിൽ മെയ് ആറിനുള്ളിൽ 10,000 ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. സമീപസ്ഥലങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ആപ്പിൽ പുതിയ സ്ലോട്ടുകൾ പരിശോധിക്കാൻ ആവർത്തിച്ച് റിഫ്രഷ് ചെയ്യേണ്ട ആവശ്യമില്ല. കോവിൻ എ പി ഐ പോർട്ടലിൽ നിന്നാണ് ആപ്പിന് വേണ്ടിയുള്ള വിവരങ്ങൾ തത്സമയം ശേഖരിക്കുന്നത്. അതിനാൽ ഈ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അതിന് മുമ്പായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
advertisement
Partik Madaan, an alumnus of @NITKurukshetra and Prateek Singh, an alumnus of @IIM_Rohtak and @NITKurukshetra, have developed an app named ‘https://t.co/cgR35jiVa6’.
advertisement
Keep up the excellent work!https://t.co/k05NyKeKkL
— Ministry of Education (@EduMinOfIndia) May 15, 2021
മെയ് ഒന്നു മുതൽ വാക്സിനേഷന്റെ മൂന്നാം ഘട്ടം ആരംഭിക്കാനുള്ള തീരുമാനം കേന്ദ്ര ഗവൺമെന്റ് കൈക്കൊണ്ടതിനെ തുടർന്നാണ് തങ്ങൾ ഈ ആപ്പ് വികസിപ്പിക്കുന്നത് എന്ന് പ്രതീക് സിങ് പറഞ്ഞു. തങ്ങളുടെ പ്രദേശത്ത് വാക്സിൻ സ്ലോട്ടുകൾ ലഭിക്കുന്നതുമായ ബന്ധപ്പെട്ട വിവരങ്ങൾ ആളുകളിലെത്തിക്കുക എന്നതാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു. മെഡിക്കൽ ഉപകരണങ്ങളുടെയും കിടക്കകളുടെയും വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വിവിധ സർവകലാശാലകളിലെയും മറ്റു സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ ഓൺലൈൻ പോർട്ടലുകളും പ്രത്യേക ഉപകരണങ്ങളും വികസിപ്പിച്ചു കൊണ്ട് തങ്ങളുടേതായ സംഭാവന നൽകുന്നുണ്ട്. കോവിഡ് 19-ന് എതിരെയുള്ള രാജ്യത്തെമ്പാടുമുള്ള ജനങ്ങളുടെ പോരാട്ടത്തിൽ ഈ ഇടപെടലുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് പറയാതിരിക്കാൻ കഴിയില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 19, 2021 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
കോവിൻ ആപ്പ് ഉപയോഗിക്കാൻ പ്രയാസമുണ്ടോ? പുതിയ ആപ്പുമായി NIT, IIM പൂർവവിദ്യാർത്ഥികൾ