TRENDING:

അഡള്‍ട്ട് സിനിമാ വ്യവസായം ചൂഷണമെന്ന് മിയ ഖലീഫ; സിനിമയ്ക്ക് മുമ്പ് കരാര്‍ വായിക്കണമായിരുന്നുവെന്ന് സണ്ണി ലിയോണി

Last Updated:

നിര്‍മ്മാതാക്കള്‍ തന്റെ വീഡിയോകളില്‍ നിന്ന് ഇപ്പോഴും പണമുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും മിയ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിലാണ് സണ്ണിയുടെ പ്രതികരണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡില്‍ തന്റേതായ ഇടം ഉറപ്പിക്കുന്നതിന് മുമ്പ് യുഎസിൽ പോൺ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് സണ്ണി ലിയോണി. അഡള്‍ട്ട് സിനിമാമേഖലയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും ഓരോ പ്രോജക്ടുകളെയും താന്‍ എങ്ങനെയാണ് കണ്ടിരുന്നത് എന്നതിനെപ്പറ്റിയും തുറന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ദിവസം സണ്ണി ലിയോണി രംഗത്തെത്തിയിരുന്നു. ഈ അഭിമുഖത്തിനിടെ അഡള്‍ട്ട് താരം മിയ ഖലീഫയുടെ ഒരു പരാമര്‍ശത്തിനും സണ്ണി മറുപടി നല്‍കി.
advertisement

അഡള്‍ട്ട് സിനിമയില്‍ ഏകദേശം മൂന്ന് മാസം മാത്രം പ്രവര്‍ത്തിച്ചയാളാണ് മിയ ഖലീഫ. 2015ലാണ് അവര്‍ ഈ മേഖല വിട്ടത്. തന്റെ പ്രോജക്ടുകളില്‍ നിന്ന് ഏകദേശം 8.75 ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചതെന്ന് മിയ പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ നിര്‍മ്മാതാക്കള്‍ തന്റെ വീഡിയോകളില്‍ നിന്ന് ഇപ്പോഴും പണമുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും മിയ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിലാണ് സണ്ണിയുടെ പ്രതികരണം.

Also read-‘സർജറിയൊന്നും ചെയ്തിട്ടില്ല; ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല’; ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണ്’; ഹണി റോസ്

advertisement

ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കവെയായിരുന്നു സണ്ണി ലിയോണിന്റെ പരാമര്‍ശം.

” ഒരിക്കലുമില്ല. മികച്ച വ്യക്തികളോടൊപ്പമാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. എനിക്ക് അങ്ങനെ ദുരനുഭവം ഒന്നും ഉണ്ടായിട്ടില്ല. സിനിമയ്ക്ക് മുമ്പുള്ള കരാറുകള്‍ എല്ലാം ഞാന്‍ ശ്രദ്ധാപൂര്‍വ്വം വായിക്കും. അതില്‍ തിരുത്തലുകള്‍ വേണ്ടിടത്ത് തിരുത്തും. ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും എന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. എനിക്കറിയാം ഈ സിനിമാ മേഖലയ്ക്ക് വിവിധ മുഖങ്ങള്‍ ഉണ്ടെന്ന്. എന്നാല്‍ എന്റെ അനുഭവത്തില്‍ ഞാന്‍ ചെയ്യുന്നതെല്ലാം എന്റെ നിയന്ത്രണത്തിന് കീഴിലായിരുന്നു. ഇതൊരു ബിസിനസ്സായാണ് ഞാന്‍ കാണുന്നത്. ലാഭം ലഭിക്കുന്ന ബിസിനസ്. എന്നാല്‍ ഈ മേഖലയില്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ ഇതുപോലെ എളുപ്പമായിരിക്കില്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു. എല്ലാവരുടെയും അനുഭവങ്ങള്‍ വ്യത്യസ്തമാണ്. അതുപോലെയാണ് എന്റേതും,” എന്നാണ് സണ്ണി ലിയോണി പറഞ്ഞത്.

advertisement

മിയയുടെ അനുഭവത്തില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനും സണ്ണി മറുപടി നല്‍കി.

” ഇതെങ്ങനെ പറയണമെന്ന് എനിക്കറിയില്ല. സിനിമയ്ക്ക് മുമ്പ് കരാര്‍ വായിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ ഒരിക്കലും ചൂഷണം ചെയ്യപ്പെടുമായിരുന്നില്ല. കാരണം ഒരു കരാറില്‍ കുറേ കാര്യങ്ങള്‍ ഉണ്ട്. അതുകൊണ്ട് അതെല്ലാം നമ്മള്‍ വായിച്ച് മനസ്സിലാക്കിയിരിക്കണം,” സണ്ണി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2012ല്‍ പുറത്തിറങ്ങിയ ജിസം-2ലൂടെയാണ് സണ്ണി ലിയോണ്‍ ബോളിവുഡില്‍ രംഗപ്രവേശം ചെയ്തത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ സണ്ണി ലിയോണ്‍ എത്തിയിരുന്നു. പ്രധാനമായും ഡാന്‍സ് രംഗങ്ങളിലാണ് സണ്ണി എത്തിയിരുന്നത്. എന്നാല്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡി എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സണ്ണിയ്ക്ക് അവസരം ലഭിച്ചിരുന്നു. 75-ാമത് കാന്‍ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അഡള്‍ട്ട് സിനിമാ വ്യവസായം ചൂഷണമെന്ന് മിയ ഖലീഫ; സിനിമയ്ക്ക് മുമ്പ് കരാര്‍ വായിക്കണമായിരുന്നുവെന്ന് സണ്ണി ലിയോണി
Open in App
Home
Video
Impact Shorts
Web Stories