കങ്കുവ 2ൻ്റെ സാധ്യതയെക്കുറിച്ച് ജ്ഞാനവേൽ രാജ പറഞ്ഞതിങ്ങനെ: “ഈ പ്ലാൻ പരിഗണനയിലാണ്. ഞാൻ അതിനെക്കുറിച്ച് കൂടുതൽ പറഞ്ഞാൽ, എനിക്ക് കഥയുടെ ഭാഗം എന്തെങ്കിലും വെളിപ്പെടുത്തേണ്ടിവരും". അദ്ദേഹം കൂട്ടിച്ചേർത്തു, “ഈ ചിത്രം പ്രേക്ഷകർക്ക് ഒരു അത്ഭുതമാണ്. നവംബർ 14 ന് എല്ലാവരും അതിന് സാക്ഷ്യം വഹിക്കട്ടെ. അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ സിനിമയുടെ റിലീസിനോടുള്ള ആവേശം വർധിപ്പിക്കുക കൂടി ചെയ്തു കഴിഞ്ഞു.
നവംബർ 14 ന് കങ്കുവ തിയറ്ററുകളിൽ എത്തുമെന്നതിനാൽ, അതിൻ്റെ തുടർച്ച എന്തായിരിക്കുമെന്ന് ആരാധകർക്കിടയിൽ ചർച്ച ആരംഭിച്ചു കഴിഞ്ഞു. സിനിമ റിലീസിനോട് അടുക്കുമ്പോൾ, സൂര്യയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് അദ്ദേഹത്തിൻ്റെ ശക്തമായ പ്രകടനം മാത്രമല്ല, കങ്കുവ 2ലേക്ക് സാധ്യതയുള്ള കഥയും കൂടിയാണ്.
advertisement
കങ്കുവയിലെ നടൻ സൂര്യയുടെ ആദ്യ ദൃശ്യം കഴിഞ്ഞ വർഷം അദ്ദേഹത്തിൻ്റെ 48-ാം ജന്മദിനത്തിലാണ് പുറത്തുവന്നത്. ഈ വർഷം ജനുവരിയിൽ നടൻ ബോബി ഡിയോളിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിൻ്റെ ഫസ്റ്റ് ലുക്കും കങ്കുവയുടെ ടീം പുറത്തിറക്കി.
യുവി ക്രിയേഷൻസിൻ്റെയും സ്റ്റുഡിയോ ഗ്രീനിൻ്റെയും പിന്തുണയോടെയാണ് കങ്കുവ തയ്യാറാവുന്നത്. ഛായാഗ്രാഹകൻ വെട്രി പളനിസാമി ക്യാമറ ചലിപ്പിച്ച ചിത്രത്തിൻ്റെ സംഗീതം ദേവി ശ്രീ പ്രസാദാണ്. മനുഷ്യ വികാരങ്ങളും ശക്തമായ പ്രകടനങ്ങളും ഇതുവരെ കാണാത്ത ആക്ഷൻ സീക്വൻസുകളും ചിത്രത്തിൻ്റെ കാതൽ ആയിരിക്കും. 10 വ്യത്യസ്‌ത ഭാഷകളിലായി 3ഡിയിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
Summary: Actor Suriya starring movie Kanguva is likely to have a second part, producer KE Gnanavel Raja announced in a press meet. The film is slated for a release on November 14. The period drama is coming in 10 languages