ബോളിവുഡിലെ മികച്ച മാനേജർമാരിൽ ഒരാളാണ് രേഷ്മ. എ-ലിസ്റ്റ് അഭിനേതാക്കളുടെ മാനേജറായിട്ടാണ് രേഷ്മ പ്രവർത്തിച്ചിരുന്നത്. പ്രമുഖ താരങ്ങളുടെ അംഗീകൃത ഡീലുകളെ കുറിച്ച് രേഷ്മയ്ക്ക് അറിയാം. മുമ്പ് സൽമാൻഖാന്റെ മാനേജറായിരുന്നു രേഷ്മ. രേഷ്മ പൊലീസിന് നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
അതേസമയം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് 35 പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. സുശാന്തിന്റെ വീട്ടുകാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
TRENDING:Sushant Singh Rajput | ജന്മനാട്ടിൽ സുശാന്ത് സിങ്ങിന്റെ പേരിൽ റോഡ്; വീഡിയോ വൈറൽ
[PHOTO]അച്ഛൻ മക്കളെ വർഷങ്ങളോളം പീഡനത്തിനിരയാക്കി; നിഷ്ക്രിയമായി പിന്തുണച്ച അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[NEWS]
സഞ്ജയ് ലീല ബൻസാലി, റിയ ചക്രവർത്തി, മുകേഷ് ഛബ്ര, സഞ്ജന സാങ്ഘി എന്നിവരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ അപ്പാർട്ട്മെന്‍റിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.
