TRENDING:

'ഐസ്ക്രീംകാരൻ പാല്‍ക്കാരനായി; ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ തന്റെ പടം പട്ടാപ്പകൽ മോഷ്ടിച്ചത്;തമിഴ് സംവിധായിക

Last Updated:

രണ്ടു ചിത്രങ്ങളും ഷൂട്ട് ചെയ്തത് ഡിണ്ടിഗൽ ജില്ലയിൽ പളനിക്കടുത്ത മഞ്ഞനായ്ക്കൻപട്ടിയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മമ്മൂട്ടി തകര്‍ത്താടിയ ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം സിനിമയ്ക്കെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് സംവിധായിക.  സില്ലു കരുപ്പട്ടി, എലേ, പൂവരസം പീപ്പി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഹലീത ഷമീമാണ് മമ്മൂട്ടി ചിത്രത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹലിത സംവിധാനം ചെയ്ത് 2021 ല്‍ പുറത്തിറങ്ങിയ എലേയ് എന്ന സിനിമയിലെ നിരവധി അംശങ്ങള്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലേക്ക് അടര്‍ത്തിയെടുത്തിരിക്കുന്നതായി ഹലിത ആരോപിക്കുന്നു. രണ്ടു ചിത്രങ്ങളും ഷൂട്ട് ചെയ്തത് ഡിണ്ടിഗൽ ജില്ലയിൽ പളനിക്കടുത്ത മഞ്ഞനായ്ക്കൻപട്ടിയിലാണ്.
advertisement

Also Read – Nanpakal Nerathu Mayakkam | ‘നൻപകൽ നേരത്ത് മയക്കം’ മാസ്റ്റർപീസ് രംഗത്തിൻ്റെ പിറവിയിങ്ങനെ; മേക്കിംഗ് വീഡിയോ

എലേ എന്ന എന്‍റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതിലേ ആശയങ്ങളും ലാവണ്യവും ഒരു ദാക്ഷിണ്യവുമില്ലാതെ അതേ പടി അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഹലിത പറഞ്ഞു. ഐഎഫ്എഫ്കെ വേദിയിലും പിന്നീട് തിയേറ്ററിലും മികച്ച പ്രേക്ഷക പ്രശംസ നേടിയ നന്‍പകല്‍ നേരത്ത് മയക്കം നെറ്റ്ഫ്ളിക്സിലൂടെ കഴിഞ്ഞ ദിവസമാണ് ഡിജിറ്റല്‍ പ്രീമിയര്‍ ആരംഭിച്ചത്.

advertisement

ഹലീത ഷമീം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്

ഒരു സിനിമയില്‍ നിന്ന് അതിന്‍റെ ലാവണ്യം മുഴുവന്‍ കവരുന്നത് അംഗീകരിക്കാനാവില്ല.

എലേഎന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനുവേണ്ടി ഞങ്ങള്‍ ഒരു ഗ്രാമം തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം തന്നെ.

എന്നാൽ ഞാന്‍ കണ്ട് പരുവപ്പെടുത്തിയ ആ ലാവണ്യാനുഭൂതിയെ അപ്പടി തന്നെ അതിൽ എടുത്തിരിക്കുന്നത് കണ്ടു കൊണ്ടിരിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്.

advertisement

അവിടത്തെ ഐസ്ക്രീംകാരന്‍ ഇവിടത്തെ പാല്‍ക്കാരൻ.

അവിടത്തെ സെമ്പുലി ഇവിടത്തെ ഇവിടത്തെ സേവലൈ.

അവിടെ സെമ്പുലി മോര്‍ച്ചറി വാനിനു പിന്നാലെ ഓടുന്നു. ഇവിടെ സേവലൈ മിനി ബസിനു പിന്നാലെ ഓടുന്നു.

ഞാന്‍ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്തിരൈസേനന്‍ ഇവിടെ മമ്മൂട്ടിക്കൊപ്പം നിന്ന് പാടുകയാണ്. അതും ഏലേയിലേതു പോലെ തന്നെ ഒരു രംഗത്തിൽ .

ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. പല തവണ കണ്ട വീടുകൾ. പലതവണ നിരാകരിക്കപ്പെട്ട് പിന്നെ കിട്ടിയ ആ വീടുകൾ അതൊക്കെ ഞാന്‍ ഇതിലും കണ്ടു.

advertisement

നടക്കുന്ന സംഭവങ്ങൾ. ഓടുന്ന ജാക്കിചാൻ സിനിമാ ഡയലോഗുമായി പൊരുത്തപ്പെടുന്ന സംഭവങ്ങൾ രണ്ടിലും ഒരു പോലെ പറയാൻ ഇനിയുമേറെയുണ്ട്.

എനിക്കായി പറയാൻ ഞാന്‍ തന്നെ വേണം. അത് ഗൗരവമായി എടുക്കേണ്ടത് അനിവാര്യമായി വന്നതിനാലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എലേയ് എന്ന എന്‍റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതിലേ ആശയങ്ങളും ലാവണ്യവും ഒരു ദാക്ഷിണ്യവുമില്ലാതെ അതേ പടി അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഐസ്ക്രീംകാരൻ പാല്‍ക്കാരനായി; ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ തന്റെ പടം പട്ടാപ്പകൽ മോഷ്ടിച്ചത്;തമിഴ് സംവിധായിക
Open in App
Home
Video
Impact Shorts
Web Stories