TRENDING:

Vijay | ദളപതി വിജയ്‌യുടെ 'GOAT' റിലീസ് ഈ വര്‍ഷം തന്നെ; തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

Last Updated:

സിനിമയിലെ വിജയ്‌യുടെ ലുക്ക് പുറത്തുവിട്ട പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതിയും പ്രഖ്യാപിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം - ഗോട്ട് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ. കേരളത്തിലെയും തമിഴ്നാട്ടിലെയും ചിത്രീകരണത്തിന് ശേഷം റഷ്യയിൽ സിനിമയുടെ പുതിയ ഷെഡ്യൂള്‍ ആരംഭിച്ച് കഴിഞ്ഞു.വിജയ് ഇരട്ടവേഷത്തിലെത്തുന്ന ഗോട്ട് എജിഎസ് എന്‍റര്‍ടൈന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന 25-ാം ചിത്രമാണ്.
advertisement

എജിഎസ് ഉടമ അര്‍ച്ചന കൽപ്പാത്തി പുറത്തുവിട്ട സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിജയ് ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ആരാധകരുടെ ആകാംക്ഷ അവസാനിച്ചു. 2024 സെപ്റ്റംബർ 5ന് ഗോട്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. സിനിമയിലെ വിജയ്‌യുടെ ലുക്ക് പുറത്തുവിട്ട പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതിയും പ്രഖ്യാപിച്ചത്.

പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ, ജയറാം, മോഹൻ, യോ​ഗി ബാബു, വി.ടി.വി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുവൻ ശങ്കർ രാജയാണ് സം​ഗീത സംവിധാനം. സിദ്ധാർത്ഥ് നൂനി ഛായാ​ഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Vijay | ദളപതി വിജയ്‌യുടെ 'GOAT' റിലീസ് ഈ വര്‍ഷം തന്നെ; തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ
Open in App
Home
Video
Impact Shorts
Web Stories