TRENDING:

റാലിക്കിടെ മുതിർന്ന വ്യക്തിയെ തള്ളിമാറ്റിയ സെക്യൂരിറ്റിക്ക് താക്കീത് നൽകി ദളപതി വിജയ്

Last Updated:

സെക്യൂരിറ്റി ജീവനക്കാരന്റെ പ്രവർത്തി വിജയ്ക്ക് അത്ര രസിച്ചില്ല എന്നുവേണം വീഡിയോയിൽ നിന്നും മനസിലാക്കാൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടനും തമിഴക വെട്രി കഴകം നേതാവുമായ ദളപതി വിജയ് (Thalapathy Vijay) പുതുച്ചേരിയിൽ നയിച്ച പ്രചാരണ റാലിയിലെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറൽ. വിജയ്‌യുടെ സുരക്ഷാ സംഘത്തിലെ ഒരാൾ ജനക്കൂട്ടത്തിൽ നിന്ന് വിജയ്‌യുടെ വാഹനത്തിനടുത്തേക്ക് ഓടിയടുത്ത വൃദ്ധനെ പിടിച്ചു തള്ളുന്നതാണ് വീഡിയോയിൽ. ഈ സമയം വിജയ് വാഹനത്തിൽ നിന്നുകൊണ്ട് അണികളെ അഭിവാദ്യം ചെയ്ത് കടന്നു പോവുകയായിരുന്നു.
വൈറൽ വീഡിയോ ദൃശ്യം
വൈറൽ വീഡിയോ ദൃശ്യം
advertisement

സെക്യൂരിറ്റി ജീവനക്കാരന്റെ പ്രവർത്തി വിജയ്ക്ക് അത്ര രസിച്ചില്ല എന്നുവേണം വീഡിയോയിൽ നിന്നും മനസിലാക്കാൻ. കാർ മുന്നോട്ട് നീങ്ങിയതും, അസ്വസ്ഥനായ വിജയ് സുരക്ഷാ ഉദ്യോഗസ്ഥരെ ശാസിക്കുന്നത് കാണാം. നടന്റെ സമയോചിതമായ ഇടപെടലിനെ ആരാധകർ പ്രശംസിച്ചു.

വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായി മാറിക്കഴിഞ്ഞു. പലരും വിജയ്‌യുടെ ഇടപെടലിനെ പ്രശംസിച്ചു. പൊതുജനങ്ങളുമായുള്ള ബന്ധത്തിന് അദ്ദേഹം എത്രത്തോളം മൂല്യം കൽപ്പിക്കുന്നു എന്നതിന് ഉദാഹരണമായി ഈ വീഡിയോ ചൂണ്ടിക്കാട്ടപ്പെടുന്നു.

"ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതൽ ഒരിക്കലും ഒളിമങ്ങുന്നില്ല", "മികച്ച നേതൃ ഗുണം" തുടങ്ങിയ അഭിപ്രായങ്ങൾ വീഡിയോയിൽ ചിലർ രേഖപ്പെടുത്തി. വിജയ്‌യുടെ വളർന്നുവരുന്ന രാഷ്ട്രീയ പ്രതിച്ഛായയുടെ അടയാളമായി പലരും ആ നിമിഷത്തെ ചൂണ്ടിക്കാട്ടി.

advertisement

രാഷ്ട്രീയത്തിലേക്കുള്ള പൂർണ്ണമായ ചുവടുമാറ്റം

2024ലായിരുന്നു, വിജയ് തമിഴക വെട്രി കഴകം (ടിവികെ) എന്ന തന്റെ രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിനിമയിൽ നിന്ന് മാറി മുഴുവൻസമയവും പൊതുജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്റെ സുപ്രധാന മാറ്റമായി ഇത് കണക്കാക്കപ്പെടുന്നു. രാഷ്ട്രീയത്തിനായി പൂർണമായും ഇറങ്ങിത്തിരിക്കുന്നതിനും മുൻപേ, വരാനിരിക്കുന്ന ചിത്രമായ ജന നായകൻ കരിയറിലെ ഏറ്റവും അവസാനത്തെ ചിത്രമാകും എന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.

advertisement

മുൻ റാലി വിവാദങ്ങൾ

വിജയ് നയിച്ച പൊതു റാലികൾ ഇതാദ്യമല്ല ശ്രദ്ധ ആകർഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ, കരൂരിലെ റാലി വിവാദം വലിയ വിഷയമായി മാറിയിരുന്നു. തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പുതിയ വിഷയം അത്ര ഗുരുതരമല്ലെങ്കിലും, വീണ്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും വലിയ തോതിലുള്ള രാഷ്ട്രീയ സമ്മേളനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളിലും ആവശ്യമായ ശ്രദ്ധയെ അടിവരയിടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A video of actor and Tamil Vetri Kazhagam leader Thalapathy Vijay's campaign rally in Puducherry has gone viral on social media. In the video, a member of Vijay's security team is seen pushing an elderly man who ran towards Vijay's vehicle from the crowd. At this time, Vijay was standing in the vehicle and greeting the crowd and passing by

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
റാലിക്കിടെ മുതിർന്ന വ്യക്തിയെ തള്ളിമാറ്റിയ സെക്യൂരിറ്റിക്ക് താക്കീത് നൽകി ദളപതി വിജയ്
Open in App
Home
Video
Impact Shorts
Web Stories