TRENDING:

ഗോകുലം ഗ്രൂപ്പിലെ ഇഡി പരിശോധന; ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി റിപ്പോർട്ട്

Last Updated:

ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗോകുലം ഗ്രൂപ്പിലെ ഇഡി പരിശോധനയിൽ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി റിപ്പോർട്ട്. ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് വിലയിരുത്തൽ. 2002 ലെ ഗുജറാത്ത് കലാപം ചിത്രീകരിച്ചതിന് വിമർശനം നേരിട്ട മലയാളം സിനിമയായ എമ്പുരാന്‍ നിർമിച്ച വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ച കേരളത്തിലും തമിഴ്‌നാട്ടിലും റെയ്ഡ് നടത്തിയിരുന്നു. ചെന്നൈയിലെ കോടമ്പാക്കത്തുള്ള ശ്രീ ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസിന്റെ ഓഫീസുകളിൽ വെള്ളിയാഴ്ച രാവിലെ 10 പേരെങ്കിലും എത്തിയതോടെയാണ് ഇഡിയുടെ കേരള വിഭാഗം നടത്തിയ റെയ്ഡുകൾ ആരംഭിച്ചത്. ചെന്നൈ നഗരത്തിലെ നീലങ്കരൈയിലുള്ള ഗോപാലന്റെ ഫാം ഹൗസിൽ മറ്റൊരു സംഘം എത്തി.
ഗോകുലം ഗോപാലൻ, എമ്പുരാൻ
ഗോകുലം ഗോപാലൻ, എമ്പുരാൻ
advertisement

മോഹൻലാലിന്റെ അടുത്ത സുഹൃത്തായ ആന്റണി പെരുമ്പാവൂരും ലൈക്ക പ്രൊഡക്ഷൻസിന്റെ സുഭാസ്കരൻ അല്ലിരാജയും ചേർന്ന് നിർമ്മിച്ച മോഹൻലാൽ നായകനായ 'L2 എമ്പുരാൻ' എന്ന ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇഡി നടപടി സ്വീകരിച്ചത്. ലൈക്ക പ്രൊഡക്ഷൻസ് നേരിട്ട സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് വൈകിയ സമയത്താണ് ഗോകുലം ഗോപാലൻ നിർമ്മാണത്തിലേക്ക് എത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗോകുലം ഗ്രൂപ്പിലെ ഇഡി പരിശോധന; ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories