TRENDING:

'നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്‍കാരം'; 'കേരള സ്റ്റോറി 2' വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍

Last Updated:

ട്രെയിലറില്‍ മലയാളികളില്‍ നിന്ന് വലിയ ട്രോള്‍ നേരിട്ട രംഗമായിരുന്നു ഒരു മുസ്‍ലിം കുടുംബത്തിലേക്ക് വിവാഹം കഴിച്ച് വന്ന ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത്. ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നതും യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്കാരമാണെന്നാണ് സംവിധായകന്‍റെ പ്രതികരണം

advertisement
രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തില്‍ പറയുന്നതെന്ന് സംവിധായകന്‍ കാമാഖ്യ നാരായൺ സിംഗ്. കേരളത്തിലെ സാഹചര്യം മാത്രമല്ല രാജസ്ഥാനിലെയും മധ്യപ്രദേശിലെയും സാഹചര്യങ്ങൾ ചിത്രത്തില്‍ വിശദീകരിക്കുന്നുണ്ടെന്നും കേരളത്തിലെ മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ മനസിലാക്കട്ടെയെന്നും കാമാഖ്യ നാരായണ്‍ സിംഗ് പറഞ്ഞു.
ട്രെയിലറിൽ നിന്ന്
ട്രെയിലറിൽ നിന്ന്
advertisement

ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മലയാളികളില്‍ ഒരു വലിയ വിഭാഗത്തില്‍ നിന്നുള്‍പ്പെടെ വന്‍ വിമര്‍ശനം വന്ന പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.

പത്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും മനസിലാക്കിയ വിവരങ്ങളാണ് സിനിമയിൽ വിശദീകരിക്കുന്നത്. സിനിമയെ വിവാദമാക്കുകയല്ല സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും കാമാഖ്യ നാരായൺ സിംഗ് പറഞ്ഞു.

ട്രെയിലറില്‍ മലയാളികളില്‍ നിന്ന് വലിയ ട്രോള്‍ നേരിട്ട രംഗമായിരുന്നു ഒരു മുസ്‍ലിം കുടുംബത്തിലേക്ക് വിവാഹം കഴിച്ച് വന്ന ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത്. ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നതും യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്കാരമാണെന്നാണ് സംവിധായകന്‍റെ പ്രതികരണം.

advertisement

ഇതും വായിക്കുക: കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി; 'വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത്?'

ട്രെയിലർ‌ കാണാം:

ചിത്രത്തെ കനത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു.

“കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചു പറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ”, പിണറായി വിജയന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Following the massive backlash against the trailer of 'The Kerala Story 2', director Kamakhya Narayan Singh has defended the film, claiming it depicts the current ground realities in India. Responding to the criticism, particularly regarding a scene showing forced beef consumption, the director stated that the film is based on real-life incidents and information gathered from newspapers and public accounts.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്‍കാരം'; 'കേരള സ്റ്റോറി 2' വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍
Open in App
Home
Video
Impact Shorts
Web Stories