TRENDING:

സൂപ്പർസ്റ്റാറിന് മയങ്ങാൻ കാരവൻ വേണ്ട; നൻപകൽ നേരത്ത് തറയിൽ ഉറങ്ങുന്ന മമ്മൂട്ടി; ചിത്രം വൈറൽ

Last Updated:

കാരവാൻ ഉണ്ടായിരുന്നിട്ടും ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇടവേളയിൽ തറയിൽ 'മയങ്ങു'ന്ന മമ്മൂക്കയുടെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷൂട്ടിംഗിനിടെ തറയിൽ കിടന്ന് മയങ്ങുന്ന സൂപ്പർതാരം മമ്മൂട്ടിയുടെ ചിത്രം വൈറലാകുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ഷൂട്ടിംഗിനിടെയുള്ള ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. ഗംഭീര അഭിപ്രായങ്ങളുമായി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമ. ഐ. എഫ്. എഫ്.കെയിൽ പ്രീമിയർ ഷോ നടത്തിയ നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.
advertisement

ഐ എഫ് എഫ് കെയിൽ ടിക്കറ്റ് കിട്ടാതെ പ്രേക്ഷകർ വലഞ്ഞിരുന്നു. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുമുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇടവേളയിൽ തറയിൽ ‘മയങ്ങു’ന്ന മമ്മൂക്കയുടെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്.

നൻപകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും ഹൈലൈറ്റ് ആയി നിലകൊള്ളുന്ന ഘടകം. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രത്തെ ഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുത്താൽ അതിലൊന്ന് നൻപകൽ നേരത്ത് മയക്കത്തിലെ ജയിംസ് എന്ന കഥാപാത്രം ഇടംനേടുമെന്നാണ് സിനിമാ നിരൂപകർ പറയുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററിലെത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്.

advertisement

Also Read- ‘നൻപകൽ നേരത്ത് മയക്കം’ സിനിമയ്ക്ക് പ്രചോദനമായ പരസ്യം ഇതോ? ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രത്തിന് പിന്നിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് – വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി ആർ ഓ – പ്രതീഷ് ശേഖർ.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സൂപ്പർസ്റ്റാറിന് മയങ്ങാൻ കാരവൻ വേണ്ട; നൻപകൽ നേരത്ത് തറയിൽ ഉറങ്ങുന്ന മമ്മൂട്ടി; ചിത്രം വൈറൽ
Open in App
Home
Video
Impact Shorts
Web Stories