• HOME
 • »
 • NEWS
 • »
 • film
 • »
 • 'നൻപകൽ നേരത്ത് മയക്കം' സിനിമയ്ക്ക് പ്രചോദനമായ പരസ്യം ഇതോ? ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രത്തിന് പിന്നിൽ

'നൻപകൽ നേരത്ത് മയക്കം' സിനിമയ്ക്ക് പ്രചോദനമായ പരസ്യം ഇതോ? ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രത്തിന് പിന്നിൽ

ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി വളരെ വർഷങ്ങൾക്ക് മുൻപേ പുറത്തിറങ്ങിയ പരസ്യചിത്രമാണ് മമ്മൂട്ടി ചിത്രത്തിനാധാരം

 • Share this:

  ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി വളരെ വർഷങ്ങൾക്ക് മുൻപേ പരസ്യചിത്രം ഇറങ്ങുക. അത് കണ്ടവർ പോലും മറന്നു തുടങ്ങുന്ന നാളുകളിൽ, ആ ത്രെഡ് കൊണ്ട് സൂപ്പർസ്റ്റാർ നായകനായ ചിത്രമെടുത്ത് വിജയിപ്പിക്കുക. മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി ‘നൻപകൽ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) സിനിമയ്ക്ക് ആധാരമായ പഴയ പരസ്യചിത്രം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

  ഗ്രീൻപ്ലൈ പ്ലൈവുഡിന്റെ പരസ്യമാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ കാതൽ.

  Also read: Nanpakal Nerathu Mayakkam review | മമ്മൂട്ടിയുടെ മികച്ച പ്രകടനം കണ്ണു തുറന്നു കാണണം; നൻപകൽ നേരത്ത് മയക്കം

  അച്ഛനും അമ്മയ്ക്കുമൊപ്പം ബസ് യാത്ര നടത്തുന്ന സിഖുകാരൻ ആൺകുട്ടി തമിഴ്നാട്ടിൽ ബസിലൂടെ യാത്ര പോവുന്നതും പെട്ടെന്ന് ബസ് നിർത്താൻ ആവശ്യപ്പെടുന്നു. അതും തമിഴ് ഭാഷയിൽ. മകന്റെ വിചിത്രമായ പെരുമാറ്റം കണ്ടമ്പരന്ന മാതാപിതാക്കൾ, ബസിൽ നിന്നും പുറത്തിറങ്ങിയ മകനെ പിന്തുടരുന്നു.

  കുട്ടി നടന്നു കയറുന്നത്, ഒരു പരമ്പരാഗത തമിഴ് ഭവനത്തിലാണ്. അവിടെ നിന്നും നല്ല പരിചയമെന്നപോലെ ഒരു എഴുത്തു മേശ കണ്ടെത്തുന്നു. അതിൽ മുജ്ജന്മത്തിൽ ആരായിരുന്നോ, അദ്ദേഹത്തിന്റെ ഭാര്യ സാവിത്രിയുടെ പേര് കൊത്തിവച്ചത് കണ്ടെത്തുന്നു. ശേഷം വൃദ്ധയായ സ്ത്രീയും കുട്ടിയും തമ്മിലെ സംഭാഷണത്തിൽ പരസ്യം അവസാനിക്കുന്നു. പരസ്യചിത്രം ചുവടെ കാണാം.

  ഇത് കണ്ട് നടുക്കം മാറാതെ കുട്ടിയുടെ മാതാപിതാക്കളും. പതിറ്റാണ്ടുകൾ പിന്നിട്ടാലും ഈടുനിൽക്കുന്ന പ്ലൈവുഡ്ഡ് എന്നാണു പരസ്യം അർത്ഥമാക്കുന്നത്.

  മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കവും സമാനമായ കഥയാണ് പറയുന്നത്. വേളാങ്കണ്ണിക്ക്‌ പോകുന്ന മലയാളിയായ ജെയിംസ്, ബസിൽ ഒന്നുറങ്ങി എഴുന്നേൽക്കുന്നതും, വേറൊരു സ്ഥലത്തെ ഒരാളായി, മറ്റൊരു ഭാഷ സംസാരിക്കുന്നയാളായി മാറുന്ന കാഴ്ചയാണുള്ളത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ സിനിമ, 2023 ജനുവരി 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.

  മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. മലയാളം, തമിഴ് പ്രേക്ഷകർക്ക് ഒരുപോലെ ആസ്വദിക്കാൻ പാകത്തിനാണ് ചിത്രം നിർമിച്ചിട്ടുള്ളത്. ഇതുവരെയുള്ള ചലച്ചിത്ര സമീപനങ്ങളിൽ നിന്നും വിഭിന്നമായി, കുടുംബ പ്രേക്ഷകർക്കും സ്വീകാര്യമാണ് വിധമാണ് ലിജോ ജോസ് തന്റെ ഏറ്റവും പുതിയ ചിത്രം ഒരുക്കിയിട്ടുള്ളത്.

  Summary: After the release of the Mammootty film ‘Nanpakal Nerathu Mayakkam,’ an old advertising for a plywood brand has gained a lot of attention. It is beleived that the advertisement served as inspiration for the Lijo Jose Pellissery-directed film, which follows a similar premise. Check out the video here

  Published by:user_57
  First published: