TRENDING:

Mission Impossible Final Reckoning: ആക്ഷൻ രം​ഗങ്ങളുമായി ടോം ക്രൂസ്; 'മിഷൻ ഇംപോസിബിൾ' ട്രെയിലർ എത്തി

Last Updated:

ചിത്രം മെയ് 23 ന് ഐമാക്സ് ഉൾപ്പെടെയുള്ള സ്‌ക്രീനുകളിൽ റിലീസ് ചെയ്യും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹോളിവുഡ് താരം ടോം ക്രൂസ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഫ്രാൻഞ്ചൈസ് ആണ് മിഷൻ ഇമ്പോസിബിൾ'. ഇപ്പോഴിതാ ,ഈ സീരീസിലെ എട്ടാമത്തെ ചിത്രമായ 'മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങിന്റെ' ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 1996-ലാണ് മിഷൻ ഇംപോസിബിളിന്റെ ആദ്യഭാ​ഗം പുറത്തുവന്നത്. പിന്നീട് ഇങ്ങോട്ട് പുറത്തിറങ്ങിയ ഏഴ് ഭാ​ഗങ്ങളും വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. നിറയെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയ്‌ലർ. തന്റെ ഏജൻസി ടോം ക്രൂസിന്റെ കഥാപാത്രമായ ഏഥൻ ഹണ്ടിനെതിരെ തിരിയുന്നതും അതിൽ നിന്നും രക്ഷ നേടി മിഷൻ പൂർത്തിയാക്കാനുള്ള അയാളുടെ ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 'മിഷൻ ഇമ്പോസിബിൾ' സീരിസിലെ അവസാനത്തെ ചിത്രമാകും ഇത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ചിത്രം മെയ് 23 ന് ഐമാക്സ് ഉൾപ്പെടെയുള്ള സ്‌ക്രീനുകളിൽ റിലീസ് ചെയ്യും.
News18
News18
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹായ്ലി ആറ്റ്വെൽ, വിങ് റെയ്മ്സ്, സൈമൺ പെ​ഗ്​, വനേസ കിർബി, നിക്ക് ഓഫർമാൻ, ​ഗ്രെ​ഗ് ടാർസൻ ഡേവിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ ടോം ക്രൂസ് അവതരിപ്പിക്കുന്ന ഏഥൻ ഹണ്ട് എന്ന കഥാപാത്രത്തിന് ഏറെ ആരാധകരാണുള്ളത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂയിസ് എടുക്കുന്ന പ്രയത്നങ്ങൾ ഇപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്.3000 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റേതായി ഇതിനുമുൻപ് പുറത്തുവിട്ട ടീസറിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Mission Impossible Final Reckoning: ആക്ഷൻ രം​ഗങ്ങളുമായി ടോം ക്രൂസ്; 'മിഷൻ ഇംപോസിബിൾ' ട്രെയിലർ എത്തി
Open in App
Home
Video
Impact Shorts
Web Stories