TRENDING:

വരുന്നു: ടൊവിനോ, ആസിഫ് അലി, പാർവതി ചിത്രം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടൊവിനോ തോമസ്, ആസിഫ് അലി, പാർവതി എന്നിവർ അണിനിരക്കുന്ന ചിത്രം ഉടനെയുണ്ടാവുമെന്നു സൂചന. ആദ്യമായാണ് മൂവരും ഒരു ചത്രത്തിനായി ഒന്നിക്കുന്നത്‌. സംവിധായകൻ രാജേഷ് പിള്ളയുടെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന മനു പിള്ളയുയാണ് സംവിധാനം. ഈ മാസം പത്തിന് കൊച്ചിയിൽ ഷൂട്ടിംഗ് ആരംഭിക്കും. നിർമാതാവ് പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെർഗ, ഷെഗ്ന എന്നിവർ ചേർന്നുള്ള എസ്.ക്യൂബ് ഫിലിംസിന്റെ
advertisement

ബാനറിലാവും ചിത്രം പുറത്തു വരിക.

ദിലീപ് വിഷയം: ഒക്ടോബർ ഒമ്പതിനകം തീരുമാനം വേണം

ഒട്ടനവധി താരങ്ങളെ അണിനിരത്തുന്ന ആഷിക് അബുവിന്റെ വൈറസിനോളം കിട പിടിക്കാവുന്ന താര നിരയാണ് ഈ പേരിടാത്ത ചിത്രത്തിനും. മലയാളത്തിലെ തിരക്കേറിയ നായകന്മാരുടെ പട്ടികയിലാണ് ടൊവിനോയും, ആസിഫും. മൈ സ്റ്റോറി, കൂടെ എന്നീ ചിത്രങ്ങൾക്ക് ശേഷം പാർവതി നായികയാവുന്ന ചിത്രമാണിത്. പാർവതിയും, ആസിഫും വൈറസ്സിലും ഭാഗമാണ്.

തിലകനെതിരെ അച്ചടക്ക നടപടി ആവാമായിരുന്നോ?

സാമൂഹിക പ്രസക്‌തി വളരെയേറെയുള്ള ആസിഡ് ആക്രമണമാണ് വിഷയം. ആസിഡ് ആക്രമണത്തിനിരയായ പല്ലവിയെന്ന പെൺകുട്ടിയെ ആണ് പാർവതി അവതരിപ്പിക്കുക. സംഗീതം ഗോപി സുന്ദർ. മുംബൈ, ആഗ്ര എന്നീ ലൊക്കേഷനുകളും ഉണ്ടാവും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
വരുന്നു: ടൊവിനോ, ആസിഫ് അലി, പാർവതി ചിത്രം