തിലകനെതിരെ അച്ചടക്ക നടപടി ആവാമായിരുന്നോ?

Last Updated:
വൈകുന്നതോ, വൈകിപ്പിക്കുന്നതോ? ദിലീപിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിൽ വിമുഖത കാട്ടുന്ന അമ്മ തിലകനെതിരെ എടുത്ത നടപടിയുടെ കത്തു പുറത്തു. അച്ചടക്ക കമ്മറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണു തിലകന്റെ അംഗത്വം 2010 ഏപ്രിലിൽ റദ്ദാക്കുന്നത്. ഇതിനു ജനറൽ ബോഡി മീറ്റിംഗ് കൂടുകയോ, നിയമോപദേശം തേടുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തം. അമ്മയും സൂപ്പർ താരങ്ങളും മലയാള ചലച്ചിത്ര ലോകത്തെ കൈപ്പിടിയിലൊതുക്കുന്നതിനെതിരെ ശക്തമായി ആരോപണങ്ങൾ ഉന്നയിച്ച നടനാണ് തിലകൻ.
നടൻ നുണ പ്രചാരണം നടത്തുകയും, അമ്മയെ അപകീർത്തിപ്പെടുത്തുന്നുവെന്നും ആയിരുന്നു അമ്മയുടെ ആരോപണം. ഏഴു ദിവസത്തിനുള്ളിൽ തിലകനോട് മറുപടി ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നു. എവിടെ എപ്പോൾ എങ്ങനെ അപകീർത്തിപ്പെടുത്തിയെന്നതിൽ വ്യക്തതയില്ല എന്നായിരുന്നു തിലകന്റെ മറുപടി. ഇതേ തുടർന്ന് അച്ചടക്ക കമ്മിറ്റി മുൻപാകെ ഹാജരാവാൻ തിലകനോട് ആവശ്യപ്പെടുകയായിരുന്നു.എന്നാൽ തിലകൻ ഹാജരായിരുന്നില്ല.
അമ്മക്കെതിരെ പല മാധ്യമങ്ങളിലും തിലകൻ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി മറ്റൊരു കത്തയക്കുകയും അദ്ദേഹം അമ്മ എക്സിക്ക്യൂട്ടീവ്, അച്ചടക്ക കമ്മറ്റികൾ മുൻപാകെ ഹാജരാവുകയും ചെയ്തു. ഇതേതുടർന്ന് അംഗത്വം റദ്ദാക്കുകയും നടൻ പുറത്താവുകയുമായിരുന്നു.
advertisement
ഇതേ പശ്ചാത്തലത്തിൽ ദിലീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നിയമ തടസ്സം എന്തെന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. ഇന്ന് വൈകുന്നേരം കൂടുന്ന 'അമ്മ എക്സിക്യൂട്ടീവ് സമ്മേളനത്തിൽ നടിമാർ ദിലീപിനെതിരെ തീരുമാനം എടുക്കാൻ ആവശ്യപ്പെട്ട കത്തും ചർച്ചക്കു വരും.
മലയാളം വാർത്തകൾ/ വാർത്ത/Film/
തിലകനെതിരെ അച്ചടക്ക നടപടി ആവാമായിരുന്നോ?
Next Article
advertisement
'മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ അവകാശമുണ്ട്:' അമിത് ഷാ
'മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക്...
  • അമിത് ഷാ: മുസ്ലീം ജനസംഖ്യ വർധന പാക്കിസ്ഥാനും ബംഗ്ലാദേശും നിന്നുള്ള നുഴഞ്ഞുകയറ്റം മൂലമാണ്.

  • 1951-2011 കാലയളവില്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 84%ല്‍ നിന്ന് 79%ലേക്ക് കുറഞ്ഞുവെന്ന് ഷാ ചൂണ്ടിക്കാട്ടി.

  • ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ അഭയം തേടാന്‍ ഭരണഘടനാപരവും ധാര്‍മ്മികവുമായ അവകാശമുണ്ടെന്ന് അമിത് ഷാ.

View All
advertisement