ദിലീപ് വിഷയം: ഒക്ടോബർ ഒമ്പതിനകം തീരുമാനം വേണം
Last Updated:
അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കയച്ച ഇ മെയിലിൽ നടൻ ദിലീപിനെതിരെ ഈ മാസം ഒമ്പതിനകം നടപടി വേണമെന്നു നടിമാർ. നടിമാരെ പ്രതിനിധീകരിച്ചു രേവതിയാണ് ഇമെയിൽ സന്ദേശം അയച്ചത്. അച്ചടക്ക നടപടി ആവാമെന്നും പറയുന്നു. ഇന്നു വൈകുന്നേരം അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് നടിമാർ ശക്തമായ ആവശ്യം ഉന്നയിച്ചു രംഗത്തെത്തിയിരിക്കുന്നത്. യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
തീരുമാനം ആവശ്യപ്പെട്ടു നടിമാരുടെ സംഘടനയായ ഡബ്ല്യുസിസി നേരത്തെ തന്നെ മുന്നോട്ടു വന്നിരുന്നു. അമ്മ ബൈലോയിൽ മാറ്റം വരുത്തണമെന്ന ഇവരുടെ ആവശ്യത്തിന് രണ്ടു മാസത്തിനിപ്പുറവും നടപടിയുണ്ടായിട്ടില്ല. നിയമ പരിശോധനക്കായി 10 ദിവസം വേണമെന്നായിരുന്നു നടിമാർക്ക് ലഭിച്ച വിശദീകരണം.
ദിലീപ് കേസ് പുരോഗമിക്കുന്ന വേളയിൽ നടനെ അമ്മയിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചു ആക്രമണത്തിനിരയായ നടിയുൾപ്പെടെ ചിലർ രാജി വച്ചിരുന്നു. ഇതു വൻ വിവാദങ്ങൾക്കിട വരുത്തിയിരുന്നു. അങ്ങനെയിരിക്കെ സംഘടനക്കുള്ളിൽ നിന്നു കൊണ്ട് തന്നെ പാര്‍വതി, രേവതി, പദ്മപ്രിയ എന്നിവർ തങ്ങളുടെ ആവശ്യം മുന്നോട്ടു കൊണ്ടുപോയി. ഓഗസ്റ്റ് ഏഴിന് അമ്മ പ്രസിഡന്റ് മോഹൻലാൽ ഇവരുമായി നടത്തിയ കൂടി കാഴ്ചയുടെ ഭാഗമായി നടിമാര്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ വാസ്തവമെന്നും പ്രശ്ന പരിഹാരത്തിനായി ഉടന്‍ ജനറല്‍ ബോഡി വിളിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഉറപ്പു പാലിക്കപ്പെട്ടില്ലയെന്നു ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 11:32 AM IST