ടോക്‌സിക്കിന്റെ റിലീസ് കന്നഡ സിനിമയ്ക്ക് ഒരു പുതിയ അധ്യായമാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കന്നഡയിലും ഇംഗ്ലീഷിലും ആശയങ്ങൾ രൂപപ്പെടുത്തി, എഴുതി, ചിത്രീകരിച്ച ഇന്ത്യൻ ചിത്രം എന്ന നിലയിൽ, ടോക്സിക് സംസ്കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്നു.
ഇന്ത്യൻ, അന്തർദേശീയ സിനിമകളിലെ ശ്രദ്ധേയരായ പ്രതിഭകളെ ഈ ചിത്രം ഒരുമിച്ച് കൊണ്ടുവരുന്നു. കൂടാതെ ചിത്രത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടും.
advertisement
ദേശീയ അവാർഡ്, സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലെ ഗ്ലോബൽ ഫിലിം മേക്കിംഗ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങളിലൂടെ, ഗീതു മോഹൻദാസ് ലോക സിനിമാ ഭൂപടത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയിട്ടുണ്ട്.
കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും സംയുക്തമായി നിർമ്മിച്ച ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് 2026 ജൂൺ 4 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പി.ആർ.ഒ. : പ്രതീഷ് ശേഖർ.
Summary: The action entertainer 'Toxic: A Fairy Tale for the Grown-Ups', directed by Geethu Mohandas and starring Yash, will not be released as planned. The film, which was announced to hit theaters worldwide on March 19, 2026, will now hit the screens in June, the makers have announced. The new release date is June 4
